വൈപ്പിന്‍: അഞ്ചാം ക്ലാസുകാരന് ആദിലിെൻറ കോമിക് ബുക്ക് 'ദി അള്‍ട്ടിമേറ്റ് ഹെര്കം' ബുധനാഴ്ച പ്രകാശനം ചെയ്യും.
മാലിപ്പുറം കസാലി പറമ്പില്‍ മുഹമ്മദ് ഫലകിെൻറയും ആരോഗ്യവകുപ്പിലെ ക്ലര്‍ക്ക് ബാനു ബീവിയുടെയും ഏകമകനാണ് ആദില്‍ ബിന്‍ ഫലക്.
പുസ്തകപ്രകാശനം മൂന്നിന് രാവിലെ 11ന് തെക്കന്‍ മാലിപ്പുറത്തെ സ്കൂള്‍ ഹാളില്‍ നടക്കും കോമിക് പരമ്പരയുടെ ആദ്യഭാഗമാണ് പൂര്‍ത്തിയാക്കിയതെന്ന് ആദില്‍ പഠിക്കുന്ന രാജഗിരി സീ ഷോര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മേരി സാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്താണ് 'ദി അള്‍ട്ടിമേറ്റ് ഹെര്കം' ചിത്രകഥ പുസ്തകരചനയുടെ തുടക്കം. പുസ്തകത്തിെൻറ ഡിജിറ്റല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് ഗസാലിയാണ്. രണ്ടു വര്‍ഷം മുമ്പ് മുംബൈയില്‍ നടത്തിയ മാത്ബി ഇൻറര്‍നാഷനല്‍ പരീക്ഷയില്‍ അഞ്ചാം സ്ഥാനക്കാരനായിരുന്നു ആദില്‍.
കഥ, കവിത, ചിത്രരചന എന്നിവക്കുപുറമെ അഭിനയം, പ്രച്ഛന്നവേഷം, കവിത പാരായണം, പ്രസംഗം എന്നിവയിലെല്ലാം തിളങ്ങിയിട്ടുണ്ട് ഈ കൊച്ചുമിടുക്കന്. വാര്‍ത്തസമ്മേളനത്തില്‍ പിതാവ് ഫലകും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.