പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നെ​ത്തി​യ പെ​ണ്ണി​ല്ലം എ​ഴു​ത്തി​ടം അം​ഗ​ങ്ങ​ൾ

62 സ്ത്രീ​ക​ളു​ടെ 62 പു​സ്ത​ക​ങ്ങ​ൾ; മ​ല​യാ​ള​ത്തി​ന് ച​രി​ത്ര നി​മി​ഷം

ഷാ​ർ​ജ: കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 62 സ്ത്രീ​ക​ളു​ടെ 62 പു​സ്ത​ക​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടു​ക എ​ന്ന അ​ത്യ​പൂ​ർ​വ നി​മി​ഷ​ത്തി​നാ​ണ് തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം സാ​ക്ഷി​യാ​യ​ത്. പെ​ണ്ണി​ല്ലം എ​ഴു​ത്തി​ടം എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ലാ​ണ് കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ഒ​രു കൂ​ട്ടം വ​നി​താ എ​ഴു​ത്തു​കാ​രു​ടെ സ​ർ​ഗ സൃ​ഷ്ടി​ക​ൾ അ​റ​ബ്​ ലോ​ക​ത്ത്​ പ്ര​കാ​ശി​ത​മാ​യ​ത്.

62 പേ​രി​ൽ 27 പേ​രും പ്ര​കാ​ശ​ന ച​ട​ങ്ങി​നാ​യി എ​ത്തി​യി​രു​ന്നു. ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും നാ​ട്ടി​ൽ​നി​ന്ന് ഷാ​ർ​ജ​യി​ലെ​ത്താ​ൻ സാ​ധി​ക്കാ​ത്ത മ​റ്റു അം​​ഗ​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലെ വി​ഷ​മം പ​ങ്കു​വെ​ക്കാ​നും ഇ​വ​ർ മ​റ​ന്നി​ല്ല.

പെ​ണ്ണി​ല്ലം എ​ഴു​ത്തി​ടം പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ന്ന പേ​രി​ൽ പു​സ്ത​ക പ്ര​സാ​ധ​ക രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​യ 62 വ​നി​ത​ക​ളു​ടെ 62 പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​ന്നി​ച്ച് ഒ​രേ വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്ത​ത്. മ​ല​യാ​ള സാ​ഹി​ത്യ മേ​ഖ​ല​യി​ൽ​ത​ന്നെ ഇ​ത്ത​രം ഒ​രു ഉ​ദ്യ​മം ആ​ദ്യ​മാ​യാ​ണ് ന​ട​ന്ന​തെ​ന്ന് ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി എ​ൺ​പ​തോ​ളം വ​നി​ത​ക​ളാ​ണ് പെ​ണ്ണി​ല്ലം എ​ഴു​ത്തി​ടം കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി രാ​ജി അ​ര​വി​ന്ദും പ്ര​സി​ഡ​ന്‍റ്​ അ​നി​ത ദേ​വി​യു​മാ​ണ് ഇ​വ​രു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് കാ​ര​ണ​ക്കാ​രി​ക​ളാ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യാ​ണ് ‘പെ​ണ്ണി​ല്ലം എ​ഴു​ത്തി​ട’​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്.

പെ​ണ്ണി​ല്ലം ഇ​റ​ക്കി​യ ആ​ദ്യ പു​സ്ത​കം കേ​ര​ള​ത്തി​ലെ നാ​ൽ​പ്പ​ത് വ​നി​ത എ​ഴു​ത്തു​കാ​രു​ടെ ക​വി​ത​ക​ളും ആ​ത്മാ​നു​ഭ​വ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​മാ​ഹാ​രം `പെ​ണ്ണി​ല്ലം' ആ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​തൃ​ശൂ​രി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ​വെ​ച്ച് കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി റോ​സി ത​മ്പി​ക്ക് ആ​ദ്യ​പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് 71 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ണ​യ​ദി​ന​ത്തി​ലും വ​നി​താ ദി​ന​ത്തി​ലു​മാ​യി അം​ഗ​ങ്ങ​ളു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട് സ​മാ​ഹാ​ര​ങ്ങ​ൾ കൂ​ടി പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് എ​ഴു​ത്തി​ട​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു പെ​ണ്ണി​ല്ലം.

ഡി​സം​ബ​ർ 29ന് ​സം​ഘ​ട​ന​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 62 പു​സ്ത​ക​ങ്ങ​ളു​ടെ നാ​ട്ടി​ലെ പ്ര​കാ​ശ​ന​വും പെ​ണ്ണി​ല്ലം വാ​ർ​ഷി​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്ത​പ്പെ​ടു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - 62 books by 62 women- A historical moment for Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.