അ​ഷി​ത സ്മാ​ര​ക പു​ര​സ്കാ​രം സാ​റാ ജോ​സ​ഫി​ന് ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ സ​മ​ർ​പ്പി​ക്കു​ന്നു

എഴുത്തുകാരികൾ എഴുത്തിനുവേണ്ടി സഹിച്ച ത്യാഗം ചെറുതല്ല –സാറാ ജോസഫ്

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​രി​ക​ൾ എ​ഴു​ത്തി​നു​വേ​ണ്ടി സ​ഹി​ച്ച ത്യാ​ഗം ചെ​റു​ത​ല്ലെ​ന്ന് പ്ര​ശ​സ്ത സാഹിത്യകാരി സാ​റാ ജോ​സ​ഫ്. അ​ഷി​ത സ്മാ​ര​ക അ​വാ​ർ​ഡ് ക​ൽ​പ​റ്റ നാ​രാ​യ​ണ​നി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സൗ​മ്യം, ശാ​ന്തം, ആ​ധ്യാ​ത്മി​കം എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​യാ​ണ് അ​ഷി​ത​യു​ടെ ര​ച​ന​ക​ൾ.

സ്ത്രീ​ക​ൾ ഉ​ള്ളു​തു​റ​ന്ന് സം​സാ​രി​ക്കു​ക​യോ ആ​ത്മാ​വി​ഷ്കാ​രം ന​ട​ത്തു​ക​യോ വേ​ദ​ന​ക​ളെ​പ്പ​റ്റി പ​രാ​തി​പ്പെ​ടു​ക​യോ വ​ഴ​ക്കു​കൂ​ടു​ക​യോ ക​ല​ഹി​ച്ച് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​വു​ക​യോ ചെ​യ്യു​മ്പോ​ൾ അ​തെ​ന്തു​കൊ​ണ്ടാ​ണ് എ​ന്ന് സ​മൂ​ഹം ചോ​ദി​ക്കാ​റി​ല്ല. മ​റി​ച്ച് അ​വ​ൾ​ക്ക് ഭ്രാ​ന്താ​ണ്, അ​വ​ൾ മോ​ശ​ക്കാ​രി​യാ​ണ് എ​ന്നാ​ണ് വി​ല​യി​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ത​ന്‍റെ ആ​ത്മാ​വി​ഷ്കാ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും അ​വ​ൾ​ക്ക് വീ​ട്ടി​ൽ സാ​ധ്യ​മ​ല്ല. ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം രാ​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ത്തി​ലാ​ണ് സ​ർ​ഗ​പ്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന​ത്. രാ​ജ​ല​ക്ഷ്മി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ജീ​വി​ച്ചി​രി​ക്കാ​ൻ വ​യ്യാ​ത്ത​തു​കൊ​ണ്ട​ല്ല, എ​ഴു​താ​തി​രി​ക്കാ​ൻ വ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ‘എ​ന്‍റെ ക​ഥ​’യെ ന​മു​ക്കി​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഷി​ത സ്മാ​ര​ക സമിതി പ്രസിഡൻറ് വാ​സു അ​രീ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ അ​ഷി​ത സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ്ത്രീ​പ​ക്ഷ എ​ഴു​ത്തു​കാ​ര​ൻ കു​മാ​രാ​നാ​ശാ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​ഷി​ത​യും സാ​റാ​ജോ​സ​ഫും അ​ട​ക്ക​മു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്മാ​ര​ക സമിതി രക്ഷാധികാരി ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത​ത്തും​ക​ട​വ്, പി. ​ശ്രീ​ധ​ര​നു​ണ്ണി, എം. ​കു​ഞ്ഞാ​പ്പ, ഉ​ണ്ണി അ​മ്മ​യ​മ്പ​ലം, റാ​ണി പി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ​ശി ചി​റ​യി​ലി​ന്‍റെ മാ​യ​ക്കാ​ഴ്ച​ക​ൾ, ഓ​സ്റ്റി​ൻ അ​ജി​ത്തി​ന്‍റെ ഫ്ലൈ​യി​ങ് ഡോ​ൾ​സ് ആ​ൻ​ഡ് സ്മൈ​ലി​ങ് ഫ്ര​ന്‍റ്സ്, ര​മേ​ശ് പു​തി​യ​മ​ഠ​ത്തി​ന്‍റെ മ​ഹാ​ന്മാ​രു​ടെ കു​ഞ്ഞി​ക്ക​ഥ​ക​ൾ, വാ​സു അ​രീ​ക്കാ​ടി​ന്‍റെ സ്വ​ർ​ണ​ച്ചി​റ​കു​ള്ള കാ​ക്ക എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Ashita Memorial Award to Sarah Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.