ചാലക്കുടി: ഒരുപാട് സത്യങ്ങള്‍ക്കിടയില്‍ നിന്ന് തന്റേതായ സത്യം നിര്‍മ്മിക്കുന്നവനാണ് കവിയെന്ന് പ്രമുഖ കവി എസ്. ജോസഫ്. ചാലക്കുടിയില്‍ ബിജു റോക്കിയുടെ കവിതാസമാഹാരമായ 'ബൈപോളാര്‍ കരടി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മള്‍ കാണുന്ന സത്യങ്ങള്‍ പലപ്പോഴും മാറിപ്പോകും. വലുതിനെ ചെറുതാക്കാനും ചെറുതിനെ വലുതാക്കാനും കവിതക്ക് കഴിയും. എല്ലാ കവിതകളും കൂടിച്ചേരുമ്പോള്‍ ബൃഹദ് ആഖ്യാനമായി മാറുമെന്നും ജോസഫ് പറഞ്ഞു. പി.എന്‍. ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഓരോ പരിഷ്‌കൃതിക്ക് പിന്നിലെയും ത്യാഗം തിരിച്ചറിയുകയുകയാണ് കവിതയെന്ന് ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സ്മിത ഗിരീഷ് പുസ്തകം ഏറ്റുവാങ്ങി. വർഗീസ് ആന്റണി പുസ്തക പരിചയം നടത്തി.
എം.ആര്‍. രേണുകുമാര്‍, കുഴൂര്‍ വില്‍സന്‍, പി.ബി. ഹൃഷികേശന്‍, നസീര്‍ കടിക്കാട്, ബാബു സക്കറിയ, കളത്തറ ഗോപന്‍, റോസ് ജോര്‍ജ്, ബിനു കരുണാകരന്‍, വിദ്യ പൂവഞ്ചേരി, എം.എന്‍. പ്രവീണ്‍കുമാര്‍, എം.ജി. ചന്ദ്രശേഖരന്‍, സുരേഷ്‌കുമാര്‍ ജി., എന്‍. ആര്‍. രാജേഷ്, ദുര്‍ഗ്ഗപ്രസാദ്, രാകേഷ് കോതമംഗലം, സേതുലക്ഷ്മി സി., രതീഷ് കൃഷ്ണ, ജയശങ്കര്‍ അറയ്ക്കല്‍, വാസുദേവന്‍ പനമ്പിള്ളി, ജോയ് ജോസഫ് ആച്ചാണ്ടി, എം.ജി. ബാബു , സുരേഷ് മുട്ടത്തി, ഇന്ദുലേഖ പരമേശ്വരന്‍, മഞ്ജു ഉണ്ണികൃഷ്ണന്‍, കെ.വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജു റോക്കി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.