പി. വത്സല

സാഹിത്യകാരി പി. വത്സലയുടെ ‘ഒസ്യത്ത്’ യാഥാർത്ഥ്യമായി...

കോഴിക്കോട്: സാഹിത്യകാരി പി. വത്സലയുടെ പുസ്തകശേഖരം ഇനി വായനക്കാര്‍ക്ക് സ്വന്തം. ‘എഴുത്തുകാര്‍ മരിക്കും മുന്‍പ് പ്രിയസന്തതികളായ പുസ്തകങ്ങളെ ഏതെങ്കിലും അനാഥാലയങ്ങളാകും വായനശാലകളിലേക്ക് ദാനം ചെയ്‌തേക്കുക’എന്ന പി. വത്സലയുടെ അപ്രകാശിത കവിതയായ ‘ഒസ്യത്ത്’ -ലെ വരികളെ മുന്‍നിര്‍ത്തി എഴുത്തുകാരിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഭര്‍ത്താവ് എം. അപ്പുക്കുട്ടിയും മക്കളായ അരുണ്‍ മാറോളിയും ഡോ. എം.എ. മിനിയും.

എഴുത്തുകാരിയുടെ ശേഖരത്തിലുള്ള 3000-ത്തിലധികം പുസ്തകങ്ങളാണ് വായനശാലകളിലേക്ക് നല്‍കിയത്. പി. വത്സലയുടെ വലിയൊരു ആഗ്രഹമാണ് നിറവേറ്റിയതെന്നും എടുത്തുവെച്ചാല്‍ ഈ പുസ്തകങ്ങളെല്ലാം ചീത്തയായിപ്പോകുകയേയുള്ളൂവെന്നും കുട്ടികള്‍ വായിക്കട്ടെയെന്നും ഭർത്താവ് എം. അപ്പുക്കുട്ടി പറഞ്ഞു.

കക്കോടി ഗ്രാമീണ വായനശാല, കാളാണ്ടിത്താഴം ദര്‍ശനം വായനശാല, പാറോപ്പടി സി.സി. മെമ്മോറിയല്‍ വായനശാല എന്നിവിടങ്ങളിലേക്കാണ് പുസ്തകങ്ങള്‍ കൈമാറിയത്.

പാറോപ്പടി സി.സി. മെമ്മോറിയല്‍ വായനശാലാ സെക്രട്ടറി എം.ടി. ശിവരാജന്‍, കമ്മിറ്റിയംഗം കെ.സി. വിനീത് കുമാര്‍, കക്കോടി ഗ്രാമീണ വായനശാലാ സെക്രട്ടറി ഇ. വാസുദേവന്‍, എം. സുധാകരന്‍, കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി ടി.കെ. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ജസീലുദ്ദീന്‍, കമ്മിറ്റിയംഗം പി. ദീപേഷ് കുമാര്‍, എന്നിവര്‍ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

Tags:    
News Summary - Books by P Valsala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.