തകഴിയുടെ ‘വെള്ളപ്പൊക്ക’ത്തിനും ആ മഹാപ്രളയത്തിനും 100 വയസ്...

​അതെ, കേരളം പ്രളയമഴയിൽ മുങ്ങിപ്പോയതിന്റെ 100ാം വർഷമാണിത്. ഇന്നലകളിലെ ഏറ്റവും ഭീതി പരത്തിയ ദിനങ്ങളിലൊന്ന്... ശരിക്കും ഈ നാട് കണ്ട മഹാപ്രളമാണത്. 1924 ജൂ​​ലൈ 14ന്​ ​തു​ട​ങ്ങി 10 ദിനങ്ങൾ ഇടതടവില്ലാതെ പെയ്തമഴ തീർത്ത ദുരിങ്ങൾ ഒരു നാടിന്റെ ചിത്രം തന്നെ ആകെ മാറ്റി തീർത്തു. ആ​ല​പ്പു​ഴ ജില്ല, എ​റ​ണാ​കു​ള​ത്തി​ന്റെ നാ​ലി​ൽ മൂ​ന്നു ഭാ​ഗ​വും പ്ര​ള​യ​ത്തി​ന്റെ പിടിയിലായി. ഇന്നുകാണുന്നത്, ആ പ്രളയം സൃഷ്ടിച്ച കുട്ടനാടാണ്. മ​ല​ബാ​ർ, തി​രു​വി​താം​കൂ​ർ മേ​ഖ​ല​ക​ളെ​യും വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചു. 100ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഒ​ട്ടേ​റെ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ലം​പൊ​ത്തി. 1000​ക്ക​ണ​ക്കി​ന്​ മൃ​ഗ​ങ്ങ​ൾ ച​ത്തു. കൃ​ഷി​നാ​ശം ക​ണ​ക്കുകൾക്ക് അപ്പുറമായിരുന്നു. ഈ ഞെട്ടലിന്റെ അക്ഷരരൂപമാണ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ. 2024 ജൂലൈ മാസം ഓർമ്മപ്പെടുത്തുന്നത് ആ പ്രളയത്തോടൊപ്പം മലയാള ചെറുകഥാ സാഹിത്യത്തിലെ തലയെടുപ്പുള്ള ആ കഥ കൂടിയാണ്.

അനാഥരാക്കപ്പെട്ട മനുഷ്യർ. ഒപ്പം വളർത്തുമൃഗങ്ങളും. പ്രളയജലം വിഴുങ്ങിയ വീടുകൾ. തൊണ്ടയി​ൽ കുരുങ്ങിപ്പോയ വിലാപങ്ങൾ... തിരിഞ്ഞുനോക്കാനെന്നുമില്ലാതെ നാട് വിട്ടവരുടെ കഥ കൂടിയാണ് ആ പ്രളയം പറയുന്നത്. അന്ന്, ഈ നാട് അനുഭവിച്ചതിന്റെ നിഴൽ ചിത്രം തകഴിയുടെ കഥയിൽ കാണാം. അതിൽ നിന്നൊരു ഭാഗമിതാ...

‘‘ രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേൽക്കൂര അലയടിയേറ്റ് ആടിയുലയുന്നു. രണ്ടു പ്രാവശ്യം ആ നായ് ഉരുണ്ടു താഴത്തു വീഴാൻ തുടങ്ങി. ഒരു നീണ്ട തല ജലത്തിനു മീതെ ഉയർന്നു. അതൊരു മുതലയാണ്. പട്ടി പ്രാണവേദനയോടെ കുരക്കാൻ തുടങ്ങി.  പട്ടി പ്രാണവേദനയോടെ കുരക്കാൻ തുടങ്ങി. അടുത്തുകോഴികൾ കൂട്ടം കരയുന്ന ശബ്ദം​ കേൾക്കായി.
‘പട്ടി എവിടയാ കുരയ്ക്കുന്നെ​? ഇവിടുന്ന് ആൾ മാറിയില്ലെ?’ പടറ്റിവാഴിയുടെ ചുവട്ടിൽ, വയ്ക്കോൽ, തേങ്ങ, വാഴക്കുല ഇവകൊണ്ടു നിറഞ്ഞ ഒരു വള്ളമടുത്തു. പട്ടി വള്ളക്കാരുടെ നേരെ തിരിഞ്ഞു നിന്നു കുരതുടങ്ങി. കോപിഷ്ഠനായി വാൽ ഉയർത്തിക്കൊണ്ടു ജലത്തിനരികെ നിന്നു കുരച്ചു തുടങ്ങി. വള്ളക്കാരിൽ ഒരുവൻ വാഴയിൽ കയറി. ‘കൂവേ,പട്ടി ചാടുമെന്നോ തോന്നുന്നോ!’. പട്ടി മുന്നോട്ട് ഒരു ചാട്ടം ചാടി. വാഴയിൽ കയറിവൻ ഉരുണ്ടുപിടിച്ചു വെള്ളത്തിൽ വീണു. മറ്റെയാൾ അവനെപ്പിടിച്ചു വളളത്തിൽ കയറ്റി. പട്ടി ഈ സമയം കൊണ്ടു നീന്തി പുരപ്പുറത്തെത്തി ശരീരം കുടഞ്ഞു കോപിഷ്ഠനായി കുര തുടർന്നു.’’
(വെളളപൊക്കത്തിൽ- തകഴി)

നാമറിഞ്ഞ പ്രളയും കേട്ടറിഞ്ഞതും...

ഇന്നത്തെ തലമുറക്ക് പ്രളയ​മെന്നത് കെട്ടുകഥ മാത്രമല്ല. അനുഭവം കൂടിയാണ്. അത്, 1924ലെ പ്രളയത്തിന്റെ പശ്ചാത്തിലല്ല. 2018-ആഗസ്റ്റ് മാസത്തിലാണ് നാം തൊട്ടറിഞ്ഞത്. ഇതോടെ, പ്രളയം മലയാളിക്ക് ദു:സ്വപ്നമാണ്. 3879 ക്യാമ്പുകളിലായി 14.57 ലക്ഷം ആളുകൾ. 3,91,494 കുടുംബങ്ങൾ ഇനിയെന്തെന്നറിയാതെ പകച്ച് നിന്ന രാപ്പലുകൾ. 299 പേർക്ക് ജീവൻ നഷ്ടമായി. ഉരുൾപൊട്ടലുകളിലും അപകടങ്ങളിലുമായി 221 പേർ വിടപറഞ്ഞു. ഏറ്റവുമൊടുവില​ത്തെ കണക്ക് അനുസരിച്ച് 450 പേരെയാണ് ഈ നാടിന് നഷ്ടമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 5610 കോടിയുടെ നഷ്ടമാണുണ്ടായത്. ആഗസ്റ്റ് 14 മുതൽ 10 ദിവസമാണ് തീപിടിച്ച പ്രളയമഴ ഈ നാടിന്റെ ഉറക്കം കെടുത്തിയത്.

1924-ന് സമാനതകളില്ല...

കേരളം അനുഭവിച്ച പ്രളയമഴകളുടെ ചെറുതും വലുതുമായ ചരി​ത്രത്തിൽ 1924ന് സമാനതകളില്ല. 2018-ലെ പ്രളയത്തിനുശേഷം സർക്കാർ പുറത്തിറക്കിയ കണക്കുകൾ വെച്ച് താരതമ്യംചെയ്യുന്നവരുണ്ട്.  പക്ഷെ, കാലം പഴയതാണ്. ഇന്നത്തെ​പ്പോലെ രേഖപ്പെടുത്താൻ സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലമാണത്. 1924 ജൂൺ ഒന്നുമുതൽ സെപ്‌റ്റംബർ 30 വരെ ലഭിച്ച മഴ 3463.1 മില്ലിമീറ്ററായിരുന്നു. 2018-ൽ ലഭിച്ചത് 2517.2 മില്ലിമീറ്ററും. 2039.6 മില്ലിമീറ്ററാണ് ശരിക്കും ലഭിക്കേണ്ടത്. 945.9 മില്ലിമീറ്റർ അധികം മഴയാണ് 2018-നെ അപേക്ഷിച്ച് 1924-ൽ ലഭിച്ചതെന്ന് കാണാം. ആ ദുരന്തത്തിന്റെ ആകെ നഷ്ടം, മരണം ഇതൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പല റിപ്പോർട്ടുകളിലായി ചിതറിക്കിടക്കുന്ന രേഖകളാണിപ്പോഴുള്ളത്. കേരളം പോലും രൂപ​പ്പെടാത്ത കാലമാണെന്ന് ഓർക്കണം. ഒന്നുറപ്പിക്കാം തീർച്ചയായും ഈ നാട് അനുഭവിച്ച മഹാദുരന്തം തന്നെയാണ് 1924ലേത്. ഇവിടെയാണ് പ്രളയകാലങ്ങളുടെ താരതമ്യങ്ങൾ അപ്രസക്തമാക്കുന്നത്. ഇ​പ്പോൾ മഴ കനക്കുമ്പോൾ നാം ഭയക്കുന്നത് 2018 ആവർത്തിക്കുമോ എന്നാണ്. പ്രകൃതി ചൂഷണത്തോടൊപ്പം കടന്നുവന്ന കാലാവസ്ഥ വ്യതിയാനം മലയാളിയെ വേനലിൽ ചുട്ടുപൊള്ളിക്കാനും മഴമാറി പ്രളയമഴയാകുമെന്നും പഠിപ്പിച്ചു​. തീർച്ചയായും പ്രകൃതി തരുന്ന ദുരന്തങ്ങൾ അനുഭവിക്കാനേ ഈ ദൈവത്തിന്റെ സ്വന്തം നാടിന് ഇനി കഴിയൂ...

Tags:    
News Summary - flood in kerala 1924

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.