പാലേരി: നാഷനൽ സർവിസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നേട്ടം. നാല് അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച സംസ്ഥാന തല ക്ലസ്റ്റർ കൺവീനർ സി.കെ. ജയരാജൻ, ജില്ലതല മികച്ച എൻ.എസ്.എസ് യൂനിറ്റ്, മികച്ച പ്രോഗ്രാം ഓഫിസർ ആർ. സീന, മികച്ച വളന്റിയർ ലീഡർ ആർദ്ര ഗണേശൻ എന്നിങ്ങനെ നാല് അവാർഡുകളാണ് സ്കൂൾ കരസ്ഥമാക്കിയത്.
അച്ഛനുമമ്മയും നഷ്ടപ്പെട്ട സഹപാഠിക്ക് സ്നേഹ ഭവനം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ, ഒന്നര ഏക്കറിൽ നെൽകൃഷി, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനം, രക്ത ഗ്രൂപ് ഡയറക്ടറി, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മികച്ച യൂനിറ്റിനുള്ള അവാർഡിനായി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.