ഇ​വാ​ന​യു​ടെ പു​സ്ത​കം സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ അ​ജി അ​ര​വി​ന്ദ്

ഇ​ടു​ക്കി ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത്​ അംഗം ഡി​റ്റാ​ജ് ജോ​സ​ഫി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സാഹിത്യലോകത്തേക്ക് ഇവാന എന്ന രണ്ടാം ക്ലാസുകാരി

ചെ​റു​തോ​ണി: മ​ല​യാ​ള ചെ​റു​ക​ഥാ ലോ​ക​ത്തേ​ക്ക് ഇ​ടു​ക്കി​യു​ടെ സം​ഭാ​വ​ന​യാ​യി ഇ​വാ​ന എ​ന്ന ര​ണ്ടാം ക്ലാ​സു​കാ​രി. ഇ​ടു​ക്കി ന്യൂ​മാ​ൻ എ​ൽ.​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​വാ​ന സ​തീ​ഷ് ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ പ്ര​തി​ഭ തെ​ളി​യി​ച്ചി​രു​ന്നു. ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന ഏ​ത് വി​ഷ​യ​വും ചെ​റു​ക​ഥ​യാ​ക്കി മാ​റ്റാ​നു​ള്ള വൈ​ഭ​വം ഇ​വാ​ന​ക്കു​ണ്ട്. അ​ക്ഷ​ര​ങ്ങ​ളോ​ട് ച​ങ്ങാ​ത്തം കൂ​ടി​യ​തു​മു​ത​ൽ വാ​യ​ന​യും എ​ഴു​ത്തു​മെ​ല്ലാം ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളാ​യി. പ്രാ​യ​ത്തി​ൽ ക​വി​ഞ്ഞ ആ​വി​ഷ്ക​ര​ണ ചാ​രു​ത​യോ​ടെ ര​ചി​ക്ക​പ്പെ​ട്ട ചെ​റു​ക​ഥ​ക​ളി​ൽ പ്ര​കൃ​തി സ്നേ​ഹം, ഈ​ശ്വ​ര ഭ​ക്തി, വെ​ളി​ച്ചം, സ​ഹാ​നു​ഭൂ​തി, സ​ർ​ഗാ​ത്മ​ക​ത തു​ട​ങ്ങി​യ​വ മി​ഴി​വാ​ർ​ന്നു​നി​ൽ​ക്കു​ന്നു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സു​ദീ​പ സി.​എം.​സി​യു​ടെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ എ​ഴു​ത്തി​ന്റെ മേ​ഖ​ല​യി​ൽ മു​ന്നേ​റു​ന്ന ഇ​വാ​ന​യു​ടെ 12 ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം ‘തേ​ൻ​തു​ള്ളി​ക​ൾ’ പേ​രി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ന്യൂ​മാ​ൻ എ​ൽ.​പി സ്കൂ​ളി​ൽ സ്റ്റു​ഡ​ൻ​റ്​​സ് പൊ​ലീ​സ് കേ​ഡ​റ്റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ​കൂ​ടി​യാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി അ​ര​വി​ന്ദ് പ്ര​കാ​ശ​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്​ ഏ​റ്റു​വാ​ങ്ങി. ഫെ​ഡ​റ​ൽ ബാ​ങ്ക് ക​രി​മ്പ​ൻ​ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​തീ​ഷ് ജോ​സ​ഫ്-​അ​നീ​റ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ന്യൂ​മാ​ൻ സ്കൂ​ളി​ൽ ത​ന്നെ യു.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ്.

Tags:    
News Summary - Ivana to the world of literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.