കടമ്മനിട്ട രാമകൃഷ്ണ‌ൻ പുരസ്കാരം റഫീഖ്​ അഹമ്മദിന്

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ കടമ്മനിട്ട രാമകൃഷ്ണ‌ൻ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ്​ അഹമ്മദ് അർഹനായി. കവിതയിലെ സമഗ്രസംഭാവനക്കാണ് അവാർഡ്. 55,555 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ്​ പുരസ്‌കാരം.

കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷന്റെ സെക്രട്ടറിയായിരുന്ന എം.ആർ. ഗോപിനാഥന്‍റെ സ്‌മരണാർഥം യുവകവികൾക്ക് ഏർപ്പെടുത്തിയ ആർ. ഗോപിനാഥൻ അവാർഡിന് വിജു കടമ്മനിട്ടയെ തെരഞ്ഞെടുത്തു.

മാർച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി എം.എ. ബേബി അവാർഡുകൾ സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി.കെ. പുരുഷോത്തമൻപിള്ള, ബാബു ജോൺ, ആർ. കലാധരൻ, ഡോ. എം.ആർ. ഗീതദേവി എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - kadammanitta ramakrishnan puraskaram rafeeq ahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.