കായംകുളം: സാമൂഹിക മാറ്റത്തിെൻറ കഥ പറഞ്ഞ് ഒരുകാലത്ത് അരങ്ങുകളെ കോരിത്തരിപ്പിച്ച ഇലിപ്പക്കുളം വിശ്വൻ ജീവിതസായാഹ്നത്തിലും സാഹിത്യവഴിയിൽ സജീവം. വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും ശ്രീനാരായണ ഗുരുവും മോണ്ടിക്രിസ്റ്റോയും ഡ്രാക്കുളയും തുടങ്ങിയ നിരവധി കഥകളിലൂടെ വേദികളെ കോരിത്തരിപ്പിച്ച കലാകാരനാണ് വാർധക്യഅവശതകളെ വകഞ്ഞുമാറ്റി എഴുത്തിെൻറ വഴിയിൽ സജീവമായത്. മാർത്താണ്ഡവർമ കായംകുളം രാജ്യം കീഴടക്കിയ പശ്ചാത്തലത്തിൽ രചിച്ച 'കായംകുളത്തിെൻറ കഥ' ശനിനാഴ്ച പ്രകാശനം ചെയ്യും.
കറ്റാനം ഇലിപ്പക്കുളം മണിമന്ദിരത്തിൽ വിശ്വനാഥന് (83) പങ്കുവെക്കാനുള്ളതും സന്തോഷവും സങ്കടവും ത്യാഗവും ഇഴചേർന്നൊരു ജീവിതകഥയാണ്. മാതാവ് ചിന്നമ്മയുടെ നാടായ പുള്ളികണക്ക് ചെേമ്പാത്തിനാൽ കുറ്റിയിൽ 27ാം വയസ്സിൽ സ്ഥിരതാമസക്കാരനാകുന്നത് മുതലാണ് കലാരംഗത്ത് സജീവമാകുന്നത്. കോളജ് പഠനശേഷം ഏറെക്കാലം മുംബൈയിലായിരുന്നു. 21ാം വയസ്സിൽ ഇവിടെ െവച്ചാണ് ആദ്യകഥയായ 'രാത്രി' അവതരിപ്പിക്കുന്നത്. ഇതിൽ കമ്പം കയറിയതോടെയാണ് തിരികെ നാട്ടിലേക്ക് മടങ്ങുന്നത്. പാരലൽ കോളജ് അധ്യാപനവും കഥാപ്രസംഗവും ഇഴചേർന്നൊരു ജീവിതമായിരുന്നു പിന്നീട്. ആറായിരത്തോളം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചതിനൊപ്പം നിരവധി അമേച്വർ നാടകങ്ങളും രചിച്ചു.
കവിത രചനയിലും സജീവമായിരുന്നു. കുടുംബാംഗത്തിെൻറ മരണം വ്യക്തിപരമായ ഏൽപിച്ച ആഘാതത്താൽ 19 വർഷം മുമ്പ് സ്റ്റേജ് പരിപാടികളിൽനിന്ന് വിട ചൊല്ലുന്നത്. പിന്നീട് ഉത്സവപ്പറമ്പുകളിൽ കഥാപ്രസംഗകലക്ക് സ്ഥാനം നഷ്ടമായത് ഇൗ വഴി പൂർണമായി ഉപേക്ഷിക്കുന്നതിന് കാരണമായി. തുടർന്ന് അധ്യാപനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. വേദികൾ ഒഴിവാക്കിയതിലുള്ള സമ്മർദങ്ങളെ അതിജീവിക്കാനാണ് ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞത്.
രാജാവില്ലാതെ യുദ്ധം ചെയ്ത കായംകുളത്തിെൻറ പോരാട്ടവീര്യമാണ് 'കായംകുളത്തിെൻറ കഥയിലൂടെ' പറയുന്നത്. 13ന് വൈകീട്ട് മൂന്നീന് യു. പ്രതിഭ എം.എൽ.എയാണ് പ്രകാശനം ചെയ്യുന്നത്. പുള്ളികണക്ക് സഹകരണ ഗ്രന്ഥശാലയാണ് സംഘാടകർ. പ്രവർത്തനവഴിയിൽ കരുത്തുപകർന്ന പുള്ളികണക്കിനെ കുറിച്ചുള്ള പുസ്തകത്തിെൻറ രചനയും തുടങ്ങിയിട്ടുണ്ട്. ഭാര്യ രമണിയുടെയും മക്കളായ അയ്യപ്പെൻറയും ജയലക്ഷ്മിയുടെയും പിന്തുണയാണ് പ്രവർത്തനവഴിയിലെ കരുത്തെന്ന് വിശ്വൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.