അബിൻ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2020 പ്രഖ്യാപിച്ചു. മലയാളത്തിൽനിന്ന് ചെറുകഥാകൃത്ത് അബിൻ ജോസഫ് പുരസ്കാരത്തിന് അർഹനായി. കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ ഇരിട്ടി കീഴ്​പ്പള്ളി സ്വദേശിയാണ്​ അബിൻ.

അഭിമന്യു ആചാര്യ (ഗുജറാത്ത്), കോമൾ ജഗദീഷ് ദയലാനി എന്നിവരാണ് അവാർഡിന് അർഹരായ മറ്റു ഭാഷയിലുള്ളവർ. പ്രഫ. എ.എം ശ്രീധരൻ, ഡോ. സി.ആർ. പ്രസാദ്, ഡോ. സാവിത്രി രാജീവൻ എന്നിവരാണ് മലയാളത്തിൽ നിന്നുള്ള ജൂറി അംഗംങ്ങൾ.

Tags:    
News Summary - Kendra Sahitya Akademi Youth Award for Abin Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT