1. ഹാൻ കാങ്, 2. ആർ. ശ്യാം കൃഷ്ണൻ, 3. എൻ.എസ്. മാധവൻ

അക്ഷരം കൊണ്ട് പ്ര​തി​രോ​ധം തീ​ർ​ത്ത 2024; സാഹിത്യ ലോകം ഇങ്ങനെ...

അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ​യും വം​ശ​ഹ​ത്യ​ക​ളു​ടെ​യും കി​രാ​ത കൈ​പ്പ​ട​ക​ൾ പ​തി​ഞ്ഞു​കൊ​ണ്ടി​രു​ന്ന നി​സ്സ​ഹാ​യ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് 2024 ക​ഴി​ഞ്ഞു​പോ​വു​ന്ന​ത്. ജീ​വി​ത​പ​രി​സ​ര​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന ക​രാ​ള​മാ​യ ഇ​ത്ത​രം ഹിം​സാ​ത്മ​ക​ത​യെ മൂ​ര്‍ച്ച​യു​ള്ള വാ​ക്കു​ക​ള്‍കൊ​ണ്ട് അ​രി​ഞ്ഞു​നു​റു​ക്കാ​ൻ സാ​ഹി​ത്യ ലോ​ക​ത്തി​ന് ക​ഴി​ഞ്ഞ​തും ക​ഴി​യാ​തി​രു​ന്ന​തും ഈ ​വ​ർ​ഷം ച​ർ​ച്ച ചെ​യ്ത വി​ഷ​യ​ങ്ങ​ളാ​ണ്. യു​ദ്ധ​മു​ഖ​ങ്ങ​ളും ചേ​ത​ന​യ​റ്റു​വീ​ഴു​ന്ന നി​ര​പ​രാ​ധ മേ​നി​ക​ളു​ടെ ശേ​ഷി​പ്പും തീ​വ്ര​ത​യോ​ടെ ലോ​ക​ത്തി​ന് വ​ര​ച്ചു​കാ​ണി​ച്ച​ത് ഭീ​ക​ര​ത​യി​ല​ലി​ഞ്ഞ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ തെ​ളി​ഞ്ഞ വാ​ക്കു​ക​ളാ​ണ്.

ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്കും നീ​തി​തേ​ട​ലു​ക​ൾ​ക്കും മൂ​ർ​ച്ച​യു​ള്ള വാ​ക്കു​ക​ളെ ആ​യു​ധ​മാ​ക്കി​യ ഒ​രു നി​ര 2024ലും ​കാ​ണാ​നാ​യി. അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന വേ​ദി​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന വി​മോ​ച​ന​ത്തി​നാ​യു​ള്ള ശ​ബ്ദ​ങ്ങ​ൾ ലോ​ക​ത്തി​ന് സാ​ഹി​ത്യ​കാ​ര​ൻ ന​ൽ​കു​ന്ന മൂ​ർ​ച്ച​യേ​റി​യ പ്ര​തി​രോ​ധ​മാ​ണ്. പെ​ൻ​പി​ന്റ​ര്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ അ​രു​ന്ധ​തി റോ​യ് സ​മ്മാ​ന​ത്തു​ക ഫ​ല​സ്തീ​നി​ലെ കു​ഞ്ഞു​ങ്ങ​ള്‍ക്ക് മാ​റ്റി​വെ​ച്ച​തും, ഇ​ന്ത്യ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​തും, ജ​സ്ലീ​ൻ കൗ​ർ ഫ​ല​സ്തീ​നാ​യു​ള്ള ത​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം 2024ലെ ​ട​ർ​ണ​ർ പ്രൈ​സ് അ​വാ​ർ​ഡ് വാ​ങ്ങി​യ വേ​ള​യി​ൽ ഉ​യ​ർ​ത്തി​യ​തും ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സം​ഭ​വ​ങ്ങ​ളാ​ണ്.

ഹാ​ൻ കാ​ങ്ങി​ലൂ​ടെ നൊ​ബേ​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക്

ച​രി​ത്ര​പ​ര​മാ​യ ആ​ഘാ​ത​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ദു​ർ​ബ​ല​ത തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്യു​ന്ന തീ​ക്ഷ്ണ​മാ​യ കാ​വ്യ​ഗ​ദ്യ​മാണ് ഹാ​ൻ കാ​ങ്ങി​നെ നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന​ർ​ഹ​യാ​ക്കി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്കെ​ത്തു​ന്ന ആ​ദ്യ സാ​ഹി​ത്യ നൊ​ബേ​ൽ ആ​ണ് ഹാ​നി​ന്റേത്. 2016ൽ ​ഹാ​ൻ കാ​ങ്ങി​ന്‍റെ ദ ​വെ​ജി​റ്റേ​റി​യ​ൻ എ​ന്ന കൃ​തി​ക്ക് ബു​ക്ക​ർ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

‘ബ​ഹി​രാ​കാ​ശം തൊ​ട്ട’ ബു​ക്ക​ർ പ്രൈ​സ്

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ആ​റു​യാ​ത്രി​ക​ർ ഭൂ​മി​യെ വ​ല​യം വെ​ക്കു​ന്ന ക​ഥ പ​റ​യു​ന്ന ഫി​ക്ഷ​ൻ നോ​വ​ലാ​യ ഓ​ർ​ബി​റ്റ​ലി​നാ​ണ് ഇ​ത്ത​വ​ണ ബു​ക്ക​ർ പ്രൈ​സ്. ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി സാ​മ​ന്ത ഹാ​ർ​വേ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് ഭൂ​മി​യു​ടെ വി​ഡി​യോ​ക​ൾ ക​ണ്ട​തി​ലൂ​ടെ​യാ​ണ് ഈ ​നോ​വ​ലെ​ഴു​താ​ൻ പ്രേ​ര​ണ​യാ​യ​ത്. ബ​ഹി​രാ​കാ​ശ​ത്തെ സ​ങ്ക​ൽ​പ്പി​ച്ച് എ​ഴു​തു​ക എ​ന്ന​താ​യി​രു​ന്നു സാമ​ന്ത​ക്ക് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​യി​രു​ന്ന​ത്.

പെ​ൻ​പ്രി​ന്‍റ​ർ

പാ​രി​സ്ഥിതി​ക ത​ക​ർ​ച്ച മു​ത​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​രു​ന്ധ​തി റോ​യി ന​ട​ത്തി​യ വ്യാ​ഖ്യാ​ന​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ജൂ​റി ഇ​ത്ത​വ​ണ പെ​ൻ​പ്രി​ന്‍റ​ർ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. അ​നീ​തി​യു​ടെ അ​ടി​യ​ന്ത​ര ക​ഥ​ക​ളുടെ ബു​ദ്ധി​പ​ര​വും സു​ന്ദ​ര​വുമായ ആവിഷ്‍കാരമാ​ണ് അ​രു​ന്ധ​തി റോ​യി​യെ വി​ശേ​ഷ​മാ​ക്കു​ന്ന​ത്.

കേ​ന്ദ്ര സാ​ഹി​ത്യഅ​ക്കാ​ദ​മി

എ​ട്ടു​ക​ഥ​ക​ള​ട​ങ്ങി​യ ആ​ർ. ശ്യാം​കൃ​ഷ്ണ​ന്‍റെ ‘മീ​ശ​ക്ക​ള്ള​ൻ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​മാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ കൃ​തി. ക​ഥ​ക​ളു​ടെ ആ​ദ്യ ഖ​ണ്ഡി​ക​ക​ൾ ഒ​ന്നു​കി​ൽ ഒ​റ്റ​വ​രി, കൂ​ടി​യാ​ൽ ര​ണ്ടു വ​രി, ഈ ​വ​രി​ക​ളു​ടെ കൃ​ത്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വാ​യ​ന​ക്കാ​ര​നെ ത​ന്‍റെ ക​ഥ​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ ശ്യാം​കൃ​ഷ്ണ​ന് ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ, ഉ​ണ്ണി അ​മ്മ​യ​മ്പ​ല​ത്തി​ന്‍റെ ‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’ എ​ന്ന കൃ​തി ബാ​ല​സാ​ഹി​ത്യ ഇ​ന​ത്തി​ലും പു​ര​സ്കാ​രം നേ​ടി.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി

കു​ർ​ദ് വി​ഭാ​ഗ​ത്തി​ലെ സ​ങ്കീ​ർ​ണ യു​ദ്ധ പാ​ശ്ചാ​ത്ത​ല​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഹ​രി​ത സാ​വി​ത്രി ര​ചി​ച്ച സി​ൻ (Zin) എ​ന്ന നോ​വ​ലി​നാ​ണ് ഇ​ത്ത​വ​ണ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്. യു​ദ്ധ​ത്തി​നെ​തി​രെ ഇ​ത്ര ശ​ക്ത​മാ​യ വി​കാ​ര​ങ്ങ​ളു​ണ​ർ​ത്തു​ന്ന ഒ​രു കൃ​തി മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വാ​യ​ന​ക്കാ​രു​ടെ പ​ക്ഷം. അ​നു​ഭ​വ​വും ആ​ന്ത​രി​ക പ്രാ​ഗ​ല്ഭ്യവും സ​മൃ​ദ്ധ​മാ​യ ഭാ​ഷാ​പ്ര​യോ​ഗ​വും​കൊ​ണ്ട് പ്ര​ശ​സ്ത​മാ​യ ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ​ക്കാ​ണ് ക​വി​താ സ​മാ​ഹാ​ര വി​ഭാ​ഗ​ത്തി​ലെ അ​വാ​ർ​ഡ്. ആ​ഴ​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​ണ​ർ​വു​ക​ൾ, വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ, ദുഃ​ഖം, ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ളെ സ​വി​ശേ​ഷ​മാ​ക്കു​ന്നു. മി​ക​ച്ച ചെ​റു​ക​ഥ​ക്ക് എ​ൻ. രാ​ജ​ന്‍റെ ഉ​ദ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും അ​വാ​ർ​ഡി​ന​ർ​ഹ​മാ​യി.

എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച് കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം ഇ​ത്ത​വ​ണ എ​ൻ.​എ​സ്. മാ​ധ​വ​നാ​ണ്. വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സം​ഘ​ർ​ഷ​ങ്ങ​ളെ ഭാ​വ​നാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ഏ​കാ​ധി​പ​ത്യ​ത്തെ​യും ഫാ​ഷി​സ​ത്തെ​യും സ​ർ​ഗാ​ത്മ​ക​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വി​നെ​യും എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​തി​ലൂ​ടെ ഒ​ന്നു​കൂ​ടി വാ​ഴ്ത്തു​ക​യാ​ണ് ചെ​യ്ത​ത്.

Tags:    
News Summary - Literature 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.