നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ 'മാധ്യമം' ബുക്സ് സ്റ്റാൾ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുന്നു

നിയമസഭ പുസ്തകോത്സവത്തിൽ 'മാധ്യമം' ബുക്സ് സ്റ്റാൾ തുറന്നു

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ 'മാധ്യമം' ബുക്സ് സ്റ്റാൾ തുറന്നു. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുൽ നാസർ, എഴുത്തുകാരി ഡോ. ഗ്ലോറി മാത്യു കഞ്ഞിക്കര, സലീം ഞാറയിൽകോണം, ജസീർ പറക്കുളം തുടങ്ങിയവർ സംബന്ധിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വേദി നാലിൽ നടക്കുന്ന ചടങ്ങിൽ 'മാധ്യമം' ബുക്സിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പുസ്തകോത്സവ നഗരിയിലെ എ-222 നമ്പർ സ്റ്റാളിൽ 'മാധ്യമം' ബുക്സിന്റെ പുസ്തകങ്ങൾ ലഭിക്കും. ജനുവരി 13 വരെയാണ് നിയമസഭ പുസ്തകോത്സവം. 

Tags:    
News Summary - Madhyamam books stall opened in Assembly book fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT