മട്ടാഞ്ചേരി: സകല കലകളിലും നിപുണത ഉയർത്തി ശ്രദ്ധേയമായിരിക്കുകയാണ് തോപ്പുംപടി കാട്ടേത്ത് പറമ്പിൽ മാഗ്ലിൻ. നോവലുകൾ, ചെറുകഥകൾ, കവിതകൾ എന്നിങ്ങനെയായി 13 പുസ്തകങ്ങളുടെ രചയിതാവാണ്. പതിനാലാമത്തെ പുസ്തകം 'നീല ചിലന്തി'യുടെ പ്രകാശനത്തിെൻറ ഒരുക്കത്തിലുമാണ്.
പ്രാദേശിക ചാനലുകളിൽ പാചകം, ബ്യൂട്ടി, ക്രാഫ്റ്റ് എന്നിവയും അവതരിപ്പിക്കുന്നു. പാഴ്വസ്തുക്കൾ എന്തുകിട്ടിയാലും അതൊരു കലാസൃഷ്ടിയായി മാറ്റും. കോസ്മറ്റോളജി, മേക്കപ്പ്, ഫാഷൻ ഡിസൈനിങ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സേവനരംഗത്തും സജീവമാണ്.
തോപ്പുംപടിയിൽ ഹെർ ചോയ്സ് എന്ന ബ്യൂട്ടി പാർലർ നടത്തിവരികയാണ്. തിങ്കളാഴ്ചകളിൽ പലരും പാർലറിൽ പൊതികൾ എത്തിക്കും. വഴിയോരങ്ങളിൽ കഴിയുന്നവരുടെ വിശപ്പകറ്റാനായി നൽകാനുള്ള പൊതിച്ചോറുകളാണ് ഇവ. ഇവ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യും. കാസ്പർ - റജീന ദമ്പതികളുടെ മകളായി ജനിച്ച മാഗ്ലിൻ എട്ടാം വയസ്സിൽ നൃത്തമത്സരങ്ങളിൽ പങ്കെടുത്തു.
കൊച്ചിൻ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റുകൂടിയാണ്. ഏഴു ഭാഷകൾ കൈകാര്യം ചെയ്യാനും കഴിവുണ്ട്. ഭർത്താവ് ജാക്സൺ സേവ്യറും മക്കളായ നിഷ, നിമ്മി സിബി, നീൽ ജാക്സൺ എന്നിവരും പ്രചോദനവുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.