തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക പുരസ്കാരം ലഭിച്ചത് മനോഹരമായ അനുഭവമാണെന്ന് എം.ടി. വാസുദേവൻ നായർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുരസ്കാരം നേരിട്ട് വാങ്ങാൻ കഴിയാത്തതിൽ വിഷമമുണ്ട്. എന്നാൽ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അവിടെ എത്താൻ സാധിക്കാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ പുരസ്കാരം ഏറ്റുവാങ്ങുന്നു. നിയമസഭ നൽകുന്ന ഈ ആദരവ് എന്നും സൂക്ഷിക്കും’ -അദ്ദേഹം പറഞ്ഞു.
നിയമസഭക്കകത്ത് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും കയറാനും ലൈബ്രറിയും മ്യൂസിയവും കാണാനുമുള്ള അവസരവും ലഭിക്കുന്നത് അപൂർവഭാഗ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.