തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ (59) അന്തരിച്ചു. വഞ്ചിയൂരിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ നാട്ടിൽ പോയതിനാൽ സതീഷ്ബാബു വീട്ടിൽ തനിച്ചായിരുന്നു. മരണം രാത്രി സംഭവിെച്ചന്നാണ് നിഗമനം. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏഴ് നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സതീഷ്ബാബു നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.
ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. 'നക്ഷത്രക്കൂടാരം' എന്ന സിനിമക്ക് തിരക്കഥ രചിച്ചു. പാലക്കാട് പത്തിരിപ്പാലയിൽ 1963 ലാണ് ജനനം. കാഞ്ഞങ്ങാട് നെഹ്റു കോളജിലും പയ്യന്നൂരിലും വിദ്യാഭ്യാസത്തിനുശേഷം എസ്.ബി.ടിയിൽ ഉദ്യോഗസ്ഥനായി. 2001ൽ ബാങ്ക് ജോലി ഉപേക്ഷിച്ച് എഴുത്തിലും സാംസ്കാരിക രംഗത്തും കൂടുതൽ സജീവമായി.
കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഗിരിജ (റിട്ട. അധ്യാപിക). മകൾ: വർഷ. മരുമകൻ: ശ്രീരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.