അതിർത്തി കടന്നും വേരുകൾ ചുംബിക്കുമ്പോൾ
അതിർത്തിക്കപ്പുറം അറിയാതെ വീണുപോയ
പൂക്കൾ ഭയന്ന് നിലവിളിക്കുന്നു
അസ്തമയം ഒരു വയറു വേദനയാണ്
സായാഹ്നങ്ങളിൽ സൂര്യനു
മാത്രമുണ്ടാവുന്ന ആർത്തവം
ചുംബനങ്ങൾ ഒരു ഉഭയകക്ഷി ബന്ധമാണ്
കണ്ണുകളെ നിമിഷം പ്രതി ഉമ്മവച്ചു
കൺപോളകൾ അത് തെറ്റിക്കുന്നു
വിളക്കുമായി നീ പോയത്
അണക്കാനായിരുന്നെന്ന്
ഇരുട്ട് പോലും തിരിച്ചറിഞ്ഞില്ലല്ലോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.