കണ്ണട
തലയിൽകണ്ണട വെച്ചയാൾ
തപ്പുന്നു കണ്ണട
കാണുന്നില്ലയൊന്നും എവിടെയെൻ കണ്ണട
മുക്കിലും മൂലയിലും
കണ്ണട തപ്പി വലഞ്ഞയാൾ
തലയ്ക്കു കൈ വെച്ചിരിക്കെ കണ്ണട
കയ്യിൽ തട്ടി ചിരിച്ചേ
ഇന്നലകളിൽ ഞാൻ നട്ട ചെടികളിന്നിതാ
കൊഴിയുന്നു
ഒരു നാൾ പൂത്തും തളിർത്തു മെന്നേ
പുളകിതയാക്കിയൊരാച്ചെടികൾ തൻ വാട്ടമെന്നെ വട്ടു പിടിപ്പിക്കവെ
എൻ മകൻ വന്നെന്നെ കണ്ണുപൊത്തി ചോദിച്ചീടുന്നു
പറയൂ ഞാനാരെന്ന്?
കണ്ണില്ലയെങ്കിലും
ചെവിയില്ലയെങ്കിലും
ചാരത്തു വന്നണയുന്ന നേരത്ത് സ്പർശനം
ദർശനമാകുമെന്നുണ്ടോ അവനറിയുന്നു''
മരം ഒരു വരം
പലതരം മരം
മരത്തിലൊരു കൂര
കരത്തിലൊരു വര
വരിവരിയായ് മരം
നിരനിരയായ് മരം
മരമതു വേണം നമ്മൾക്ക്
ശവവണ്ടി
വഴിയരികിലേക്ക് ഞാൻ ഒതുങ്ങി നിന്നു
മൃതശരീരങ്ങൾ കുത്തിനിറച്ച വണ്ടികൾ കടന്നു പോവാൻ
ഞാൻ ഒരു സൈനികൻ ആയിരുന്നില്ല
ഒരു ഭരണാധികാരി ആയിരുന്നില്ല
ആ രാജ്യത്തെ ഒരു പാവം പ്രജയായിരുന്നു
എന്നിട്ടും വെടിയൊച്ചകൾക്ക് നിലക്കുംമുൻപേ
എന്റെ മൃതശരീരവും വഴിയിൽ കിടന്നു
അടുത്ത ശവവണ്ടിയും കാത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.