വേട്ട - കവിത
പത്തായം നിറച്ച് സ്നേഹമായിരുന്നെങ്കിലും,
കരണ്ടത് കരളായിരുന്നു!
കെണി വെച്ച് പിടിക്കാതെ, ഇല്ലം ചുടാതെ
പൊത്തിൻ വാലറ്റം വരെ പോയെങ്കിലും
വാലു പോലും കിട്ടാതെ പുലിവാലായി
കൈയ്യിൽ പിടി തരാതൊളിക്കുന്നു.
തുടരുന്നു ഞാൻ
മാർജ്ജാര മനസ്സുമായി അവിശ്രമം!
മൂക്കുത്തിപ്പൂമേലെ കാവ്യക്കാറ്റിഴയുന്നു
എഴുത്തുലയുന്നു കൺകോണുകളിൽ
വാക്കുറ്റു നോക്കുന്നു കണ്ണിൽ
വരികൾ വിരിയാതെ കവിളിൽ തിങ്ങിവിങ്ങുന്നു
നെറ്റിയിൽ മയങ്ങുന്നു ഉപമകൾ
വിക്കിലുറയ്ക്കാത്ത അക്ഷരങ്ങൾ കാതു വിട്ടിറങ്ങുന്നു
താളം തെറ്റി
വൃത്തം വിട്ട്
കളം മറന്നോരു കവിത
അലഞ്ഞുതിരിയുന്നു കവിയെ തേടി ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.