ജീവിതം കത്തുമ്പോൾ -കവിത

ഓർമ്മകൾ

എന്നെ വേട്ടയാടുന്നു.

വരിഞ്ഞു മുറുക്കി

ശ്വാസംമുട്ടിക്കുന്നു.

ഹൃദയം

മുറിവേറ്റ് പിടയുകയാണ്.

ഒരുവേള

നല്ല ഓർമ്മകൾ

എന്നിലുണരാൻ

ഞാൻ കാത്തിരിക്കുകയാണ്.

ജീവിത ദുരന്തം

കൂടു വിടാത്ത അഭിശാപം

എൻ്റെ

ഹൃദന്തത്തെ തപ്തമാക്കുന്നു.

എന്നിൽ മുളച്ചുപൊങ്ങുന്ന

എല്ലാ ഓർമ്മകളും

ചാട്ടുളിയായ്

എൻ്റെ ഹൃദയത്തിൽ

ആഞ്ഞു കൊത്തുന്നു.

ഉള്ളം പൊള്ളുന്ന

ദുരനുഭവങ്ങൾ.

ആർത്തലച്ചുവരുന്ന തീക്കാറ്റിൽ

ഞാൻ പിടഞ്ഞു വീഴുന്നു.

എൻ്റെ

ജീവിതം

കത്തുന്നത് ഞാൻ കാണുന്നു.

രക്ഷയുടെ

ഒരു പിടിവള്ളിയും

എനിക്കു മുന്നിലില്ല.

എല്ലാ പിടിവള്ളിയും

എനിക്കു മുന്നിൽ

പൊട്ടിവീണു

പ്രത്യാശയുടെ അവസാനത്തെ കിരണവും

ഇരുളിൽ കെട്ടൊടുങ്ങി.

ഒരു ദൈവവും

ശാന്തി മന്ത്രവുമായി

കടന്നുവന്നില്ല.

ദൈവം മരിച്ചു.

നീറ്റ് ഷേയുടെ വാക്കുകൾ

എന്നെ നടുക്കുന്നു.

ഇനി എന്ത്?

ഞാൻ

വലിയൊരു ചോദ്യചിഹ്നമായി

മാറിയിരിക്കുന്നു.

Tags:    
News Summary - Poetry by Pramod Kuttiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT