പ്രണയവൃക്ഷം - കവിത

ഞാനെ​െൻറ-
പ്രണയവൃക്ഷത്തിലിരിക്കുമ്പോൾ
നീയൊരു മുൾവള്ളിയായ്
എ​െൻറ ജീവിതത്തിൽ
പടർന്നുകയറി
വരിഞ്ഞു മുറുക്കി
ശ്വാസം മുട്ടിച്ചു.
വെട്ടിമാറ്റുന്തോറ​ും
വീണ്ടും വീണ്ടും
മുളപൊട്ടി തളിർത്ത​ു.
ഇന്ന് എ​െൻറ ഓർമ്മകൾക്ക്
തീ പിടിച്ചിരിക്കുന്നു.
നി​െൻറ കത്തിക്കരിഞ്ഞ ജഡം
വിസ്മൃതിയിൽ മറയുന്നില്ല...
എത്രമായ്ച്ചിട്ടും
ചിത്രശിലയിൽ മഷി പടരുന്നു
പിന്നോട്ടു നോക്കാൻ കഴിയുന്നില്ല
മുന്നോട്ടും...
ദിശാബോധം നഷ്ടപ്പെട്ട
യാത്രികനാണ് ഞാൻ
സ്നേഹിക്കാനാരുമില്ലാ​ത്ത, ദശാസന്ധി.
ആത്മഹത്യാപരം
ആശിക്കാനും പ്രതീക്ഷിക്കാനും
ആരെങ്കിലും വേണം
എന്തെങ്കിലും വേണം
മുന്നിലും പിന്നിലും ശൂന്യതമാത്രം.
ഞാൻ ഇടപ്പള്ളിയെ പോലെ
വിഷാദമഗ്നൻ
ചങ്ങമ്പുഴയെപ്പോലെ
മൈ​സോക്കിസ്റ്റ്.
ആത്മപീഡനരതി എനിക്കു ലഹരി.
ഒരു മൃദ​ുമുരളീരവവും
എന്നിൽ നിന്നുയരുന്നില്ല.
ആത്മവീണാതന്ത്രികളെല്ലാം
പൊട്ടി വീണു.
ഇനി സംഗീതമില്ല
ആര​ും കൊതിക്കാത്ത അപസ്വരചിത്രം മാത്രം.
നീ ഒരു തംബുരു എനിക്കുതന്നു.
ഒറ്റക്കമ്പി മാത്രമുള്ള തംബുരു
സ്വരരാഗങ്ങളില്ലാത്ത വിപഞ്ചിക
ഞാനെങ്ങനെ രാഗമാലിക തീർക്കും
മോഹമാല്യങ്ങൾ കോർക്കും
എവിടെയോ മോഹനവും
ഉദയരവി ചന്ദ്രികയും ഉണർന്നു.
ഒരു തുള്ളി ജീവിതസംഗീതം
എനിക്കു തരൂ!
ഞാനും ശ്രുതിലയ മധുരമായ്
ആത്മാലാപം നടത്തട്ടെ
ആത്മവിലാപം പൊഴിക്കട്ടെ...
Tags:    
News Summary - pranaya vrisham-kavitha-promad kuttiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.