ആളിക്കത്തിയ വംശീയ കലാപത്തിൽ വെന്തെരിഞ്ഞു പോയവളുടെ ഓർമപ്പുസ്തകത്തിന് ഒരാമുഖം എഴുതാനായിരുന്നു അയാളുടെ ശ്രമം. താളുകൾ മറിക്കുംതോറും ചോരപൊടിഞ്ഞ ശരീരഭാഗങ്ങൾ. ശ്വാസമെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കാതിൽ മുഴങ്ങിയ തേങ്ങലുകൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കൈകൾ തളർന്നു.
നീതിപീഠത്തിന്റെ കാവലാൾ പുറംതിരിഞ്ഞിരുന്ന് അയാളോട് ‘‘മന്ത്രിച്ചു നിനക്കിത് ആദ്യനുഭവം.’’
വംശീയ കലാപത്തിന്റെ അഴിയാചരടുകളിൽ തൂങ്ങിക്കിടക്കുന്ന അനേകമനേകം പെണ്ണുടലുകളെ അയാൾ കണ്ടു. ഒരു ജനാധിപത്യ രാജ്യത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണതറിയാതെ അവരിപ്പോഴും നീതി തേടുന്നു. അവിടെ അതിജീവനത്തിന്റെ വാതിൽ തുറന്നെങ്കിലെന്ന് അവളിപ്പോഴും ആഗ്രഹിച്ചുപോകുന്നു.
വിറക്കുന്ന കൈകൾകൊണ്ട് കണ്ണീർ പടർന്ന കടലാസിൽ അയാൾ ഒറ്റവരി ആമുഖമെഴുതി...
‘അവളുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം നിങ്ങൾക്ക് നേരെയാണ്.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.