സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി‍െൻറ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സി. ​രാ​ധാ​കൃ​ഷ്ണ​നി​ൽ​നി​ന്ന്​ ശ്രീ​കു​മാ​ര​ൻ ത​മ്പി ഏ​റ്റു​വാ​ങ്ങു​ന്നു

കേരള, കേന്ദ്ര സാഹിത്യ അക്കാദമികൾ തന്നെ അവഗണിക്കുന്നു -​ശ്രീകുമാരൻ തമ്പി

കൊ​ച്ചി: ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ത​നി​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​ക​ൾ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന്​ ശ്രീ​കു​മാ​ര​ൻ ത​മ്പി. സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി‍െൻറ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തു​വ​രെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടേ​യോ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ​യോ അ​വാ​ർ​ഡു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. മ​ര​ണ​ശേ​ഷം​ കി​ട്ടി​യി​ട്ട്​ കാ​ര്യ​മി​ല്ല. അ​ടു​ത്ത​കാ​ല​ത്ത്​ കേ​ട്ട​ത്, ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്​ ഫെ​ലോ​ഷി​പ്​ ന​ൽ​ക​ണ​മെ​ന്ന്​ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഒ​രു അം​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ്.

എ​ന്നാ​ൽ, മ​റ്റൊ​രാ​ൾ പ​റ​ഞ്ഞ​ത്രെ നെ​റ്റി​യി​ൽ ച​ന്ദ​ന​വും​തൊ​ട്ട്​ പൂ​ജ​ക​ളി​ൽ വി​ശ്വ​സി​ച്ച്​ ന​ട​ക്കു​ന്ന​യാ​ൾ​ക്ക്​ അ​വാ​ർ​ഡ്​ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്. അ​തി​നാ​ൽ ഫെ​ലോ​ഷി​പ്പും കി​ട്ടി​യി​ല്ല, അ​വാ​ർ​ഡും കി​ട്ടി​യി​ല്ല. ഇ​തൊ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ലും ജ​ന​മ​ന​സ്സി​ൽ ത​നി​ക്ക്​ സ്ഥാ​ന​മു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ 12പേ​ർ ഇ​രു​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​തി​നെ​ക്കാ​ൾ മൂ​ല്യം അ​തി​നു​ണ്ട്. മ​ഹാ​ക​വി​ക​ളാ​യ വ​ള്ള​ത്തോ​ൾ, കു​മാ​ര​നാ​ശാ​ൻ, ഉ​ള്ളൂ​ർ, ബാ​ലാ​മ​ണി​യ​മ്മ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​വ​യ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വാ​ർ​ഡു​ക​ൾ ഒ​ന്നും യാ​ചി​ച്ചോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ വാ​ങ്ങി​യ​വ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി‍െൻറ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന ഈ ​ദി​വ​സം ത​നി​ക്ക്​ മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ഖി​ല​കേ​ര​ള അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ​മാ​യി പു​ര​സ്കാ​രം ല​ഭി​ച്ച​ത്​ സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്തി​ൽ​നി​ന്നാ​ണ്. 1957ൽ ​കോ​ട്ട​യ​ത്ത്​ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​വി​ത മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച​താ​യി​രു​ന്നു അ​ത്. ഇ​പ്പോ​ൾ പ​രി​ഷ​ത്തി‍െൻറ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നും ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്​ പ്ര​കൃ​തി​യോ​ട്​ ന​ന്ദി​പ​റ​യു​ന്നു എ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു. ച​ട​ങ്ങ്​ ഡോ. ​എം. ലീ​ലാ​വ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ​രി​ഷ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ സി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ഭാ​വ​ർ​മ, ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​ഷ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ടു​മു​ടി ഹ​രി​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​യു. അ​മീ​ർ ന​ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sreekumaran Thambi against Kerala and Central Sahitya Akademies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.