Representative Image

ഉരകല്ലായിമാറിയ ഗുരുനാഥന്മാർ....

അ​ധ്യാ​പ​ക​ദി​നം പ്ര​മാ​ണി​ച്ച് വ​ല്ല​തും ഓ​ർ​ക്കാ​നി​രു​ന്നാ​ൽ ഏ​തൊ​രാ​ളും ആ​ദ്യ​മെ​ത്തു​ക പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ലാ​യി​രി​ക്കും. ഞാ​നു​മെ​ത്തി​യ​ത് ഒ​ന്നാം ക്ലാ​സി​ൽ ത​ന്നെ. പ​ക്ഷേ, എ​ന്‍റെ ഓ​ർ​മ വ​ള​രെ പ്രാ​ഥ​മി​ക​മാ​യ കാ​ര്യ​ത്തി​ലാ​യി​പ്പോ​യി എ​ന്നു​മാ​ത്രം. കി​ട​ക്ക​പ്പാ​യ​യി​ൽ മു​ള്ളു​ന്ന​ത് ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന കാ​ലം. അ​തി​നെ​ക്കു​റി​ച്ച് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും വ​രാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ മു​ന​ക​ൾ​ക്കും അ​മ്പു​ക​ൾ​ക്കും നേ​രെ ഉ​മ്മ​യു​ടെ അ​ള​വ​റ്റ പി​ന്തു​ണ​യോ​ടെ ഞാ​ൻ അ​തി​ന​കം പൂ​ർ​ണ പ്ര​തി​രോ​ധ ശേ​ഷി ആ​ർ​ജി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ, സ്‌​കൂ​ളി​ൽ ചേ​ർ​ന്ന ദി​വ​സം തീ​ർ​ത്തും അ​പ​രി​ചി​ത​രാ​യ വ​ലി​യൊ​രു പൗ​ര​സ​മൂ​ഹ​ത്തി​ലൊ​രു​വ​നാ​യി ര​ണ്ടാം ബെ​ഞ്ചി​ൽ ഏ​കാ​കി​യാ​യി തി​ങ്ങി​ഞെ​രു​ങ്ങി ഇ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്ന് ഒ​രി​ക്ക​ലും നി​ന​ച്ചി​രു​ന്നി​ല്ല.. പ​ക്ഷേ, അ​ത് സം​ഭ​വി​ച്ചു!.. സം​ഗ​തി ന​ട​ന്നു​ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സ്ഥ​ല​കാ​ല​ബോ​ധ​മു​ണ്ടാ​യ​ത്. അ​പ്പോ​ഴേ​ക്കും അ​ത്ര​യും ജ​ന​ങ്ങ​ൾ ഇ​രു​ന്ന ബെ​ഞ്ചി​ൽ ഞാ​ൻ ഒ​റ്റ​ക്കാ​യി​രു​ന്നു. ഒ​ര​ന്യ​ഗ്ര​ഹ ജീ​വി​യെ​യെ​ന്ന പോ​ലെ ടീ​ച്ച​റെ​ത്ത​ന്നെ തു​റി​ച്ചു നോ​ക്കി​യി​രി​ക്കു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് എ​ന്‍റെ മു​ഖ​ത്തു​വ​ന്ന പ്ര​ത്യേ​ക ഭാ​വ​മാ​റ്റ​ങ്ങ​ളാ​ണോ അ​തോ പ​തി​യെ ബെ​ഞ്ചി​ലൂ​ടെ അ​രി​ച്ചു​വ​ന്ന ഇ​ളം ചൂ​ടാ​ണോ അ​വ​രെ​യെ​ല്ലാം ചാ​ടി​യെ​ഴു​ന്നേ​ല്പി​ച്ച​തെ​ന്ന​റി​യി​ല്ല. ത​ള​ർ​ന്ന് നി​സ്സ​ഹാ​യ​യാ​യി ഊ​ര​ക്ക് കൈ​യും​കൊ​ടു​ത്ത് എ​ന്നെ നോ​ക്കു​ന്ന ജെ​സി ടീ​ച്ച​റു​ടെ മു​ഖം മാ​ത്ര​മേ പി​ന്നെ ഞാ​ൻ ക​ണ്ടോ​ള്ളൂ.. എ​ന്‍റെ ക​ര​ച്ചി​ലും സ​ങ്ക​ട​വും കൂ​ടി​വ​രു​ന്ന​തി​ന​നു​സ​രി​ച്ച് ആ ​മു​ഖ​ത്ത് ഉ​മ്മ​യി​ൽ​നി​ന്ന് മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച ചി​ല നോ​ട്ട​വും ഭാ​വ​വും തെ​ളി​ഞ്ഞു​വ​രു​ന്ന​തു​ക​ണ്ട് ഒ​ടു​വി​ൽ ഞാ​ൻ ക​ര​ച്ചി​ൽ നി​ർ​ത്തി. അ​ന്ന​ത്തെ ദി​വ​സം പി​ന്നീ​ടെ​ന്തൊ​ക്കെ​യു​ണ്ടാ​യെ​ന്ന് ഓ​ർ​ത്തി​ട്ട് കി​ട്ടു​ന്നി​ല്ലെ​ങ്കി​ലും ടീ​ച്ച​ർ ത​ന്നെ എ​ല്ലാം വൃ​ത്തി​യാ​ക്കു​ന്ന​ത് ഇ​ന്നും ഓ​ർ​ക്കു​ന്നു. ജെ​സി ടീ​ച്ച​റെ​പ്പോ​ലെ​ത്ത​ന്നെ നി​റ​ഞ്ഞ സ്നേ​ഹ​വും വാ​ത്സ​ല്യ​വു​മാ​യി​രു​ന്നു മ​ദ്റ​സ ഒ​ന്നാം ക്ലാ​സി​ലെ അ​ബ്ദു​ല്ല ഉ​സ്താ​ദി​നും. പ​ക്ഷേ, ഉ​സ്താ​ദി​ന്റെ ക്ലാ​സി​ൽ മൂ​ത്ര​മൊ​ഴി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ന് ഓ​ർ​ത്തു​പ​റ​യാ​ൻ ഒ​രു സം​ഭ​വ​മി​ല്ലാ​തെ പോ​യി എ​ന്നു​മാ​ത്രം. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലും ത​ല​ങ്ങ​ളി​ലും അ​നേ​കം ഗു​രു​നാ​ഥ​ന്മാ​ർ ന​മു​ക്ക് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും ഇ​ന്ന് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ ഏ​താ​നും മു​ഖ​ങ്ങ​ൾ മാ​ത്രം തെ​ളി​ഞ്ഞു​വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? അ​വ​രൊ​ന്നും ഓ​ർ​ക്ക​പ്പെ​ടു​ന്ന​ത് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലു​ള്ള​ത് പ​ഠി​പ്പി​ച്ചു​ത​ന്ന​തി​ന്റെ പേ​രി​ല​ല്ല താ​നും..! സ്നേ​ഹ​വും സ​മീ​പ​ന​വും ചി​ന്തി​പ്പി​ക്ക​ലും തോ​ന്നി​പ്പി​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​ലു​മൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് അ​മ​ര​ത്വം ന​ൽ​കി​യ സ​ന്ദ​ർ​ഭ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം.

നാ​ലാം ക്ലാ​സി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ശ​ങ്ക​ര​ൻ മാ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ൽ എ​ന്നെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും പ​തി​ഞ്ഞി​രു​ന്നോ എ​ന്ന​റി​യി​ല്ല.. എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​വേ​ണ്ടേ പ​തി​യാ​ൻ.. 'എ​ന്താ, നീ ​മു​സ്‍ലിം കു​ട്ടി​ക​ളെ​പ്പോ​ലെ​യ​ല്ല​ല്ലോ മു​ണ്ടു​ടു​ത്തി​രി​ക്കു​ന്ന​ത്?' എ​ന്ന് മാ​ഷൊ​രി​ക്ക​ൽ ചോ​ദി​ച്ച​ത് ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​പു​ണ്ട്.. എ​നി​ക്ക് മ​റു​പ​ടി​യൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. ഉ​പ്പ​യൊ​ക്കെ അ​ങ്ങ​നെ​യാ​ണ് ഉ​ടു​ക്കാ​റ് എ​ന്നു​മാ​ത്രം ഒ​രു​പ​ക്ഷേ പ​റ​ഞ്ഞി​രി​ക്ക​ണം.. മാ​ഷെ​ക്കു​റി​ച്ച് പ​റ​യാ​ൻ കൂ​ടു​ത​ൽ ഓ​ർ​മ​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നി​ട്ടും മാ​ഷോ​ട് എ​ന്തി​നാ​ണി​ത്ര ഇ​ഷ്ട​മെ​ന്ന് അ​ന്നും എ​നി​ക്ക് മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. നാ​ലാം ക്ലാ​സ് ക​ഴി​ഞ്ഞ് സ്‌​കൂ​ളി​ൽ​നി​ന്ന് പി​രി​ഞ്ഞു​പോ​കു​ന്ന ദി​വ​സം ക്ലാ​സി​ലെ ഓ​രോ കു​ട്ടി​ക​ളെ​യും തോ​ളി​ൽ ത​ട്ടി​യും കൈ​കൊ​ടു​ത്തും യാ​ത്ര​യാ​ക്കി​ക്ക​ഴി​ഞ്ഞ് ഒ​ടു​വി​ൽ കൃ​ഷ്ണ​കു​മാ​റൊ​ക്കെ ഇ​രി​ക്കു​ന്ന മു​ന്നി​ലെ ബെ​ഞ്ചി​ൽ വ​ന്നി​രു​ന്ന​ശേ​ഷം എ​ന്നെ അ​ടു​ത്തേ​ക്കു​വി​ളി​ച്ച് അ​ൽ​പ​നേ​രം ചേ​ർ​ത്തു​പി​ടി​ച്ചു​നി​ന്ന​പ്പോ​ൾ ആ ​ക​ണ്ണു​ക​ൾ അ​ല്പം ഈ​റ​ന​ണി​ഞ്ഞ​ത് എ​ന്തി​നെ​ന്നും എ​നി​ക്ക് മ​ന​സ്സി​ലാ​യി​ല്ല. കാ​ര്യ​മ​റി​യാ​തെ ഞാ​നും ക​ര​ഞ്ഞു. കു​പ്പാ​യം പൊ​ക്കി ക​ണ്ണു​ക​ൾ തു​ട​ച്ച​ത​ല്ലാ​തെ എ​നി​ക്കൊ​ന്നും പ​റ​യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രോ​ടും പ​റ​യും​പോ​ലെ​ത്ത​ന്നെ 'ന​ന്നാ​യി പ​ഠി​ക്ക​ണം ട്ടൊ' ​എ​ന്നോ മ​റ്റോ മാ​ത്ര​മാ​ണ് മാ​ഷി​നെ​ന്നോ​ടും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

മ​ല​യാ​ളം എ​ല്ലാ ക്ലാ​സി​ലും ഇ​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച വി​ഷ​യ​മാ​യി​രു​ന്നു. സ്‌​കൂ​ളി​ൽ അ​റ​ബി വേ​ണ്ട, മ​ല​യാ​ളം ത​ന്നെ എ​ടു​ക്ക​ണം എ​ന്ന് ഉ​പ്പ​യു​ടെ​യും ഉ​മ്മ​യു​ടെ​യും നി​ർ​ദേ​ശം കൂ​ടി​യാ​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം മ​ല​യാ​ളം അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്ര​മാ​യി പ​ത്താം ക്ലാ​സ് വ​രെ​യും മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചു. കാ​ണാ​തെ പ​ഠി​ച്ചു​വ​രാ​ൻ പ​റ​യു​ന്ന ചി​ല ക​വി​ത​ക​ൾ ഇ​ത്ര​പെ​ട്ടെ​ന്ന് പ​ഠി​ച്ചോ എ​ന്ന് എ​നി​ക്കു​ത​ന്നെ പ​ല​പ്പോ​ഴും ആ​ശ്ച​ര്യം തോ​ന്നി​യി​ട്ടു​ണ്ട്. പാ​ടാ​ൻ അ​ശ്ശേ​ഷം അ​റി​യി​ല്ലെ​ങ്കി​ലും ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ക​വി​ത​ക​ൾ ഈ​ണ​ത്തി​ൽ ചൊ​ല്ലാ​ൻ​വ​രെ മെ​ന​ക്കെ​ട്ടി​ട്ടു​ണ്ട്. അ​തി​ന്റെ​യൊ​ക്കെ കാ​ര​ണ​വും തു​ട​ക്ക​വും ശ​ങ്ക​ര​ൻ മാ​ഷാ​യി​രു​ന്നോ എ​ന്ന​റി​യി​ല്ല. മ​ല​യാ​ള​ത്തോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ട് മാ​ഷി​നെ ഇ​ഷ്ട​പ്പെ​ട്ട​താ​ണോ അ​തോ മാ​ഷി​നോ​ടു​ള്ള ഇ​ഷ്ടം മ​ല​യാ​ള​ത്തോ​ടാ​യ​താ​ണോ എ​ന്നും അ​റി​യി​ല്ല. പ​ഠി​പ്പി​ച്ച ഗു​രു​നാ​ഥ​ന്മാ​രു​ടെ നി​ര​യി​ൽ മാ​ഷി​ന്റെ മു​ഖം മ​ന​സ്സി​ലി​ന്നും ശോ​ഭ​യോ​ടെ നി​ൽ​ക്കു​ന്നു.

വ​ഴി​മു​ട്ടു​മ്പോ​ൾ വെ​ളി​ച്ചം ചോ​ദി​ച്ച് പ​ല​വ​ട്ടം സ​മീ​പി​ച്ചി​ട്ടു​ള്ള ഗു​രു​നാ​ഥ​ൻ നാ​ഫി വാ​ഫി​യോ​ട് ഒ​രി​ക്ക​ൽ അ​ധ്യാ​പ​ക ദി​നാ​ശം​സ​ക​ള​റി​യി​ച്ച​പ്പോ​ൾ, ഇ​ന്ന് മു​തി​ർ​ന്ന ഇം​ഗ്ലീ​ഷ് ജേ​ണ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹം ത​ന്ന മ​റു​പ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം എ​ന്നെ വീ​ണ്ടും ആ​ഴ​ത്തി​ൽ ശി​ഷ്യ​പ്പെ​ടു​ത്തി: "Today the roles of teacher and student are interchangeable... as these days we learn a lot from each other outside the classroom. Some of the old students are now qualified to get a teacher's day message from me.".

അ​പൂ​ർ​വം ചി​ല ഗു​രു​മു​ഖ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​രീ​ക്ഷ​ക​ളും പ​ഠ​ന​കാ​ലം ത​ന്നെ​യും ക​ഴി​ഞ്ഞാ​ലും ജീ​വി​ത​ത്തി​ലു​ട​നീ​ളം മ​ന​സ്സി​നു​ള്ളി​ലെ ശ​രി​യു​ടെ ഉ​ര​ക്ക​ല്ലാ​യി എ​ന്നും എ​വി​ടെ​യും കൂ​ടെ​പ്പോ​രാ​റു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ന്റെ പ​രി​മി​തി​യി​ലേ​ക്ക് ഒ​തു​ക്ക​പ്പെ​ടാ​നാ​വാ​ത്ത, കാ​ല​മേ​റെ​ക്ക​ഴി​ഞ്ഞ് ഗു​രു​വി​ന് തീ​ർ​ത്തും അ​പ​രി​ചി​ത​മാ​യ തൊ​ഴി​ലി​ലേ​ക്കും പ​ഠ​ന​മേ​ഖ​ല​ക​ളി​ലേ​ക്കും പ​ട​ർ​ന്നു​വി​ക​സി​ക്കു​മ്പോ​ൾ പോ​ലും നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ളെ നി​ര​ന്ത​രം സ്വാ​ധീ​നി​ക്കു​ന്ന 'ഗു​രു​ത്വാ​ക​ർ​ഷ​ണ'​മു​ള്ള​വ​ർ. അ​ധ്യാ​പ​നം വ​രും ത​ല​മു​റ​ക്ക് വേ​ണ്ടി​യു​ള്ള ത​ന്‍റെ സ​പ​ര്യ​യാ​ണെ​ന്ന് മ​ന​സ്സ​റി​ഞ്ഞ് വി​ശ്വ​സി​ച്ച​വ​ർ.

'ഒ​രു ന​ല്ല അ​ധ്യാ​പ​ക​നെ വി​ല​യി​രു​ത്തേ​ണ്ട​ത്, അ​യാ​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ത​ന്റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ത്ര എ​ളു​പ്പ​ത്തി​ൽ ഉ​ത്ത​രം ന​ൽ​കാ​ൻ ക​ഴി​യു​ന്നു എ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല, മ​റി​ച്ച് ഉ​ത്ത​രം ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള എ​ത്ര ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ അ​യാ​ൾ​ക്ക് അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്' എ​ന്ന​ത് എ​ത്ര​മേ​ൽ സ​ത്യം! ശൈ​ഖ്​ യൂ​സു​ഫു​ൽ ഖ​റ​ദാ​വി​യോ​ട് അ​പൂ​ർ​വം ചി​ല വി​യോ​ജി​പ്പു​ക​ൾ​ക്കൊ​പ്പ​വും വ​ലി​യ ആ​ദ​ര​വു​ണ്ട്. ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തോ​ട് ഏ​റെ ശി​ഷ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു​കൊ​ണ്ട് ശി​ഷ്യ​ന്മാ​ർ ദോ​ഹ​യി​ൽ ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ഓ​ർ​ക്കു​ന്നു. അ​ദ്ദേ​ഹ​മി​രി​ക്കു​ന്ന വേ​ദി​യി​ൽ​വെ​ച്ച് ശി​ഷ്യ​ന്മാ​രി​ൽ പ​ല​പ്ര​മു​ഖ​രും സ്നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​യോ​ജി​പ്പു​ക​ളും തു​റ​ന്നു​പ​റ​യു​ന്നു. അ​ദ്ദേ​ഹം സൗ​മ്യ​നാ​യി ഇ​രു​ന്നു​കേ​ൾ​ക്കു​ന്നു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ, തെ​റ്റു​പ​റ്റി​യ​ത് ത​നി​ക്കു​മാ​വാം എ​ന്ന് സ്വ​ന്തം ശി​ഷ്യ​ന്മാ​രോ​ട് വി​ന​യ​ത്തോ​ടെ സ​മ്മ​തി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങു​ക​ളി​ലും ക്ലാ​സ് റൂ​മു​ക​ളി​ലും ഇ​ത്ത​രം രം​ഗ​ങ്ങ​ൾ എ​ത്ര അ​പൂ​ർ​വ​മാ​യി​രി​ക്കു​മെ​ന്ന് അ​ന്നേ​രം വെ​റു​തേ ഓ​ർ​ത്തു​പോ​യി. 

Tags:    
News Summary - teachers day memories by suhail wafy adhyasseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT