ഇത്രയുമാണ് നമ്മുടെ വിശേഷങ്ങൾ

നിരയൊത്ത പല്ലുകൾകൊണ്ട്

അരികുവത്കരിക്കപ്പെട്ടവരെ

കടിച്ചുകൊല്ലുന്നവർക്ക്

ആദിവാസിയുടെ

ഉന്തിയ പല്ലുകൾ അയോഗ്യതയാണ്.

ജാതിക്കളിയിൽ കൊട്ടാരംകെട്ടിക്കളിക്കുന്നവർക്ക്

ദലിതൻ സിനിമ പഠിക്കുന്നത് കുറ്റകരമാണ്.

ചെന്നായ്ക്കൾ മാൻകുട്ടിയെ കൊന്നൊടുക്കുന്നത്

റിപ്പോർട്ട് ചെയ്യുമ്പോൾ

പത്രപ്രവർത്തകന് ഒരു മുസ്‌ലിം പേരുണ്ടാകുന്നത്

രാജ്യദ്രോഹക്കുറ്റമാണ്.

Tags:    
News Summary - These are our features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.