ചെറുവത്തൂർ: പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന്. മാവേലിക്കര താമരക്കുളം സ്വദേശിയയായ ഹുസൈൻ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു.
കോഴിക്കോട് ജാമിഅ മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ, നസീമ ദമ്പതികളുടെ മകനാണ്. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 24ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കാവ് നടക്കും. കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.