വൃദ്ധനാകാൻ
മടിക്കുന്ന മനസ്സ്
ശരീരത്തിൽ
യൗവനം വരക്കുന്നു.
ഒരു കണ്ണാടികൊണ്ട്
പ്രായത്തെ അളക്കുന്നു.
നരവീണ മുടിയിഴകളും
ചുളിവുകളും
സമയബന്ധിതമായി
പരിഷ്കരിക്കപ്പെടുന്നു.
ശരീരത്തിലെപ്പോഴും
യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന
ശത്രു രോഗങ്ങളെ
ആശുപത്രിയതിർത്തികളിൽ
പരാജയപ്പെടുത്തുന്നു.
ബ്യൂട്ടിപാർലറുകളിൽ
വാർധക്യം അടവച്ച്
യൗവനം വിരിയിച്ചെടുക്കുന്നു.
കൗമാരമേനികളിൽ
കണ്ണ് നൃത്തംചെയ്തും
പ്രണയമീനുകൾ പിടഞ്ഞും
പോൺ കാടുകളിൽ
മിഴിയിര തേടിയും
യൗവനക്കോട്ടിട്ട്
ഓരോ പാദദൂരത്തിലും
കിതക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.