ചിത്രം- പി. സന്ദീപ്

ഡൽഹിയുടെ ഓണപ്പാച്ചിൽ

ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ ഓ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തുപോ​ലെ മ​റ്റൊ​രു ഉ​ത്സ​വ​ത്തി​നും ഒ​രു​പ​ക്ഷേ ഇ​ത്ര​യ​ധി​കം ഒ​രു​ക്ക​ങ്ങ​ളു​മാ​യി കാ​ത്തി​രു​ന്നി​ട്ടു​ണ്ടാ​വി​ല്ല. പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ ഓ​രോ വ​ർ​ഷ​ത്തെ​യും ഓ​ണാ​ഘോ​ഷം

മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ത്ര​യേ​റെ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ ഉ​ത്സ​വ​മാ​ണ് ഓ​ണം. ഓ​ണ​ക്കാ​ലം കേ​ര​ള​ത്തി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദ​ത്തി​ന്റെ കാ​ല​മാ​ണ്. ക​ണ്ണീ​ർ പൊ​ഴി​ക്കു​ന്ന ക​ർ​ക്കട​ക​ത്തി​ൽ നി​ന്നും മ​ന്ദ​ഹാ​സം തൂ​കു​ന്ന ചി​ങ്ങ​ത്തി​ലെ​ത്തു​മ്പോ​ൾ പ്ര​കൃ​തി​ക്കു പോ​ലു​മു​ണ്ട് ഒ​രു വ​ല്ലാ​ത്ത മ​നോ​ഹാ​രി​ത. കേ​ര​ളീ​യ​രു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണം, കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​രും വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​റു​ണ്ട്.

ആ​ഹ്ലാ​ദ​ത്തി​ന്‍റെ പൂ​ക്ക​ള​മി​ട്ടും സം​തൃ​പ്തി​യു​ടെ സ​ദ്യ​യു​ണ്ടും ലോ​ക​മെ​ങ്ങും മ​ല​യാ​ളി​ക​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഡ​ൽ​ഹി മ​ല​യാ​ളി​ക​ളും ഓ​ണാ​ഘോ​ഷ നി​റ​വി​ലാ​ണ്. ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ ഓ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തുപോ​ലെ മ​റ്റൊ​രു ഉ​ത്സ​വ​ത്തി​നും ഒ​രു​പ​ക്ഷേ ഇ​ത്ര​യ​ധി​കം ഒ​രു​ക്ക​ങ്ങ​ളു​മാ​യി കാ​ത്തി​രു​ന്നി​ട്ടു​ണ്ടാ​വി​ല്ല.

പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ ഓ​രോ വ​ർ​ഷ​ത്തെ​യും ഓ​ണാ​ഘോ​ഷം. നാ​ട്ടി​ൽ കു​ടും​ബ​വും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാ​മാ​യി ആ​ഘോ​ഷി​ക്കു​മ്പോ​ൾ മ​ന​സ്സ് നി​റ​യു​ന്ന പോ​ലെ ത​ന്നെ​യാ​ണ് ഡ​ൽ​ഹി​യി​ലും ഓ​ണാ​ഘോ​ഷം. മ​​ല​​യാ​​ളി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം സ​​ദ്യ ഒ​​രു​​ക്കി​​യും പൂ​​ക്ക​​ള​​മി​​ട്ടും ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ട് ഇ​ക്കു​റി​യും ഓ​ണം ഡ​ൽ​ഹി​ക്കാ​ർ കൊ​ണ്ടാ​ടും.

മ​ല​യാ​ളി​ക​ൾ ഉ​ള്ളി​ട​ത്തെ​ല്ലാം മ​ല​യാ​ളി​ക​ട​ക​ളും സാ​ധാ​ര​ണ​യാ​ണ്. സ​​ദ്യ ക​​ഴി​​ക്കാ​​നു​​ള്ള വാ​​ഴ​​യി​​ല മു​​ത​​ൽ നാ​​ട്ടു പ​​ച്ച​​ക്ക​​റി​​ക​​ളും പൂ​​ക്ക​​ള​​ത്തി​​നു​​ള്ള മ​​ല്ലി​​യും ജ​​മ​​ന്തി​​യും ഉ​​ൾ​​പ്പെ​​ടെ പൂ​​ക്ക​​ളു​​മാ​​യും ക​ട​ക​ൾ സ​ജീ​വ​മാ​ണ്. മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റു​​ക​​ളി​​ലെ ഓ​​ണ​​ച്ച​​ന്ത​​യും ത​​കൃ​​തി​​യാ​​വു​​ന്നു. വെ​​ണ്ട​​ക്ക, പാ​​വ​​ക്ക, ബീ​​റ്റ് റൂ​​ട്ട്, പ​​ട​​വ​​ല​​ങ്ങ, മ​​ത്ത​​ങ്ങ, വെ​​ള്ള​​രി​​ക്ക, പ​​യ​​ര്‍, പ​​ച്ച​​ക്കാ​​യ, മു​​രി​​ങ്ങ​​ക്ക, കു​​മ്പ​​ള​​ങ്ങ തു​​ട​​ങ്ങി സ​​ക​​ല നാ​​ട്ടു​​പ​​ച്ച​​ക്ക​​റി​​ക​​ളും ഓ​​ണ​​ച്ച​​ന്ത​​ക​​ളി​​ലു​​ണ്ട്. പോ​​ക്ക​​റ്റ് കീ​​റാ​​തെ സ​​ദ്യ​​യൊ​​രു​​ക്കാ​​ൻ മി​​ക​​ച്ച വി​ല​ക്കി​ഴി​വ് ​ ന​ൽ​കു​ന്ന ക​ട​ക​ളു​മു​ണ്ട്.

നി​ര​വ​ധി മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളുള്ള ഇ​ടം കൂ​ടി​യാ​ണ് ഡ​ൽ​ഹി. അ​തി​നാ​ൽ, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും എ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഓ​ണ​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ക്കെ​യാ​യി രാ​വി​രി​ട്ടു​വോ​ളം ഓ​ണാ​ഘോ​ഷ​ത്തി​ൽ അ​ലി​ഞ്ഞു​ചേ​രും. മ​റു​നാ​ട്ടി​ൽ ആ​ണെ​ന്ന തോ​ന്ന​ൽ പോ​ലും ഈ ​ആ​ഘോ​ഷ പൊ​ലി​മ​യി​ൽ ഇ​ല്ലാ​താ​കും. ഓ​രോ കൂ​ട്ടാ​യ്മ​ക​ളും വാ​ശി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ര​സ്പ​രം ആ​ഘോ​ഷ​ത്തി​ലേ​ക്ക് സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ക​യും ചെ​യ്യും. കേ​ര​ള ഹൗ​സി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ലും സ​ദ്യ​യി​ലും ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത നി​ര​വ​ധി​യാ​ളു​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​കും. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ക്കും. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കാ​റു​ണ്ട്. കൂ​ടാ​തെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല, ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ മു​ട​ങ്ങാ​തെ ന​ട​ക്കാ​റു​ണ്ട്. ഒ​ത്തൊ​രു​മ​യോ​ടെ എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു നി​ർ​ത്തി​യു​ള്ള മ​റു​നാ​ട്ടി​ലെ ഓ​ണം പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണ്.

Tags:    
News Summary - delhi onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.