ക്രിസ്മസ് രാവുകളിൽ കുട്ടികൾക്ക് സമ്മാനവുമായി വരുന്ന സാന്ത ക്ലോസിനെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? സാന്തയെപ്പോലെതന്നെ ആ ക്രിസ്മസ് അപ്പൂപ്പനെച്ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും ഏറെ രസകരമാണ്. എ.ഡി നാലാം നൂറ്റാണ്ടിൽ, ഇപ്പോഴത്തെ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് പിൽക്കാലത്ത് സാന്താ ക്ലോസ് എന്ന ഇതിഹാസമായി മാറിയതെന്ന് എത്ര പേർക്കറിയാം. ഡച്ച് നാടോടി സാഹിത്യത്തിലൂടെയാണ് അത് അമേരിക്കൻ ജനകീയ സാംസ്കാരികോത്സവങ്ങളിൽ ഇടംപിടിച്ചതും പിന്നീട് സാന്തയായി പരിണമിച്ചതും.
ഇപ്പോഴിതാ, സാന്തയുടെ യഥാർഥ മുഖം വെളിവായിരിക്കുന്നു. അദ്ദേഹത്തിന്റെ തലയോട്ടിയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഫോറൻസിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മുഖം പുനരവതരിപ്പിച്ചിരിക്കുന്നത്. 1950കളിൽ സാന്തയുടെ കുഴിമാടത്തിൽനിന്ന് ശേഖരിച്ച തലയോട്ടി ഭാഗങ്ങളാണ് ഗവേഷകർ പഠനവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.