തൃശൂർ: കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂരം കൂടണമെന്നുള്ളവർക്ക് കോവിഡ് വാക്സിനെടുത്തതി േൻറയോ, 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വേണം. പരിശോധനക്കു ശേഷം മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സ് കഴിഞ്ഞവർ വാക്സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. 45 വയസ്സിന് താഴെ ഉള്ളവർ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കാണിക്കണം.
വാക്സിൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. പൂരം തുടങ്ങുന്ന 22 മുതൽ ഉപചാരം ചൊല്ലുന്ന 24 വരെയുള്ള ദിവസങ്ങളിലേക്കാണ് വ്യവസ്ഥകൾ. പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിന് പിന്നാലെ, പൂരത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കാണിച്ച് കലക്ടർ നൽകിയ കത്തിെൻറയും അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറി യോഗം വിളിച്ചുചേർത്തത്.
45 വയസ്സിന് മേലെയുള്ളവർ കോവിഡ് വാക്സിൻ എടുക്കാൻ പൊലീസ് പ്രത്യേക വെബ്സൈറ്റ് തുടങ്ങും. വാക്സിൻ എടുത്തവരും ടെസ്റ്റ് നടത്തിയവരും അതിെൻറ രേഖകൾ സൈറ്റിലേക്ക് അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പൂരം കാണാനുള്ള പാസ് ലഭിക്കും. റൗണ്ടിലേക്ക് പ്രവേശിക്കാൻ ഈ പാസ് പൊലീസിനെ കാണിക്കണം. ദേവസ്വങ്ങൾ നൽകുന്ന പാസിനും ഇതുതന്നെയാണ് മാനദണ്ഡം. 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമുണ്ടാവില്ല.
23ന് കുടമാറ്റം നടക്കുമ്പോൾ തെക്കേനടയിൽ ആളുകളെ കമ്പാർട്ട്മെൻറ് ആക്കി നിർത്താനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിെൻറ രൂപരേഖക്ക് പൊലീസും ദേവസ്വങ്ങളുമായുള്ള യോഗത്തിന് ശേഷം രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.