സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ ആഡംബര കാർ
കോന്നി: കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ബി.എം.ഡബ്ലു കാറുമായെത്തി അഭ്യാസപ്രകടനം. സംഭവത്തിൽ 19കാരൻ അറസ്റ്റിലായി. വിദ്യാർഥികൾ വാടകക്കെടുത്ത കാർ ഓടിച്ചുകയറ്റി മുറ്റത്ത് വട്ടത്തിൽ ഓടിച്ച് പൊടിപറത്തി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ ചീങ്കൽ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വർഗീസാണ് (19) കോന്നി പൊലീസിന്റെ പിടിയിലായത്. ഇയാൾ വിദ്യാർഥിയല്ലെന്നും, വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ഇത്തരം കാറുകൾ വാടകക്ക് കൊടുക്കുമ്പോൾ ഡ്രൈവറായി പോകുന്നയാളാണെന്നും പൊലീസ് അറിയിച്ചു. വാഹനം മറ്റൊരാളുടെയാണ്. ഇയാളെ കുട്ടികൾ വിളിച്ചുകൊണ്ടുവന്നതാണ്.
അധ്യാപകർ അറിയിച്ചപ്രകാരം സ്കൂളിലെത്തിയ പൊലീസ്, കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നിർദേശപ്രകാരം, ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന്, എസ്.ഐ വിമൽ രംഗനാഥ് യുവാവിനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.