ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാമനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. യൂറോപ്പിലെ ഏറ്റവും ധനികനെയും മറികടന്നാണ് മുകേഷ് പുതിയ നേട്ടം കൈവരിച്ചത്.
ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ച അംബാനിയുടെ മൊത്തം ആസ്തി 80.6 ബില്യൺ ഡോളറാണ്. യൂറോപ്പിലെ ഏറ്റവും വലിയ ധനികനായ ഫ്രാൻസിെൻറ ബെർണാഡ് അർനോൾട്ടിനെയാണ് അദ്ദേഹം പിൻതള്ളിയത്. ഇൗ വർഷം മാത്രം സമ്പത്തിൽ 22 ബില്യൺ ഡോളറിെൻറ കുതിപ്പാണ് റിലയൻസ് നേടിയത്.
ആമസോൺ ഉടമ ജെഫ് ബിസോസ്, മൈക്രൊസോഫ്റ്റിെൻറ ബിൽ ഗേറ്റ്സ്, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് എന്നിവരാണ് അംബാനിയുടെ മുന്നിലുള്ള ധനികർ. സിലിക്കൺ വാലി കോടീശ്വരന്മാരായ എലോൺ മസ്‌ക്, ലാറി പേജ്, വാറൻ ബഫെറ്റ് തുടങ്ങിയവരെല്ലാം ഇന്ത്യൻ കോടീശ്വരെൻറ പിന്നിലായിട്ടുണ്ട്.
ഗൂഗിളിെൻറതുൾപ്പടെ വൻതോതിൽ നിക്ഷേപം ലഭിച്ചതാണ് റിലയൻസിെൻറ കുതിപ്പിന് കാരണം. നിലവിലെ സർക്കാർ സംവിധാനങ്ങളും തങ്ങളുടെ വളർച്ചക്ക് അംബാനി ഉപയോഗിക്കുന്നുണ്ട്. ഇ-കൊമേഴ്‌സിലേക്കും റിലയൻസ് അടുത്തകാലത്ത് പ്രവേശിച്ചിരുന്നു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് വരും വർഷങ്ങളിൽ 10 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഗൂഗിൾ അടുത്തകാലത്ത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.