ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന് തിരിച്ചടി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തിരിച്ചടി. മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന റാവത്ത് ലാൽകുവ മണ്ഡലത്തിൽ 2713 വോട്ടുകൾക്ക് പിന്നിലാണ്. ബി.ജെ.പിയുടെ മോഹൻ സിങ് ബിഷ്ട് ആണ് മുന്നിൽ.

2017ൽ മത്സരിച്ച രണ്ട് സീറ്റുകളിലും (ഹരിദ്വാർ റൂറൽ, കിച്ച) റാവത്ത് തോറ്റിരുന്നു. 2019ൽ നൈനിറ്റാൾ ലോക്സഭാ സീറ്റിൽ മൂന്ന് ലക്ഷം വോട്ടിന് തോറ്റിരുന്നു.




70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭയിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോളുകളിലെ പ്രവചനം.  

നിലവിൽ 43 സീറ്റുകളിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുകയാണ്. കോൺഗ്രസ് 23 സീറ്റിലാണ് മുന്നിൽ. മറ്റുള്ളവർ നാല് സീറ്റിലും മുന്നിട്ടുനിൽക്കുന്നു. 

Tags:    
News Summary - Uttarakhand assembly election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.