ചങ്ങനാശ്ശേരി: സമുദായ സമവാക്യങ്ങള്‍ വിധിനിർണയിക്കുന്ന ചങ്ങനാശ്ശേരിയില്‍, നാല് പതിറ്റാണ്ട് ഒപ്പംനിന്ന കോട്ട നിലനിര്‍ത്താൻ യു.ഡി.എഫിെൻറയും പിടിച്ചടക്കാന്‍ എല്‍.ഡി.എഫിെൻറയും തീവ്രശ്രമങ്ങൾ. ഇതോടെ തീപാറുന്ന പോരാട്ടമായി. വോട്ടുശതമാനം ഉയര്‍ത്തി കരുത്തുകാട്ടാന്‍ എന്‍.ഡി.എയും ഇവർക്കൊപ്പമുണ്ട്. യു.ഡി.എഫിനായി കേരള കോണ്‍ഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലിയും എല്‍.ഡി.എഫിനായി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിളും എന്‍.ഡി.എക്കുവേണ്ടി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറും ബി.ജെ.പി ഉപാധ്യക്ഷനുമായ അഡ്വ. ജി. രാമന് നായരുമാണ് മത്സരിക്കുന്നത്.
യു.ഡി.എഫ് ശക്തികേന്ദ്രമായി കരുതപ്പെടുന്നതാണ് ചങ്ങനാശ്ശേരിയെങ്കിലും ഇത്തവണ ജോസ് വിഭാഗത്തിെൻറ മുന്നണിമാറ്റം എങ്ങനെ ബാധിക്കുമെന്നതാണ് ആകാംഷ.
കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള ചങ്ങനാശ്ശേരിയില്‍ മുന്നണി മാറ്റത്തിലൂടെ വലിയൊരു വിഭാഗം വോട്ട് എല്‍.ഡി.എഫിനു ലഭിക്കുമെന്നും വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ആകെയുള്ള അഞ്ച് പഞ്ചായത്തില്‍ നാലിലും എല്‍.ഡി.എഫാണ് വിജയിച്ചത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി യു.ഡി.എഫിനെ മാത്രം വിജയിപ്പിക്കുന്ന മണ്ഡലമെന്ന നിലയിലും യു.ഡി.എഫിന് ഏറെ വോട്ടുബാങ്കുള്ള ശക്തികേന്ദ്രമെന്ന നിലയിലും വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങളും പറയുന്നു. 40 വര്‍ഷമായി തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച തേടിയാണ് യു.ഡി.എഫ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത്. പതിവിനു വിപരീതമായ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും കാഴ്ചവെക്കുന്നു. സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും അധ്യപകനെന്ന നിലയിലുള്ള പൊതുസ്വീകാര്യതയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെൻറന്ന നിലയില്‍ നടത്തിയ ഭരണമികവും വോട്ടായി മാറുമെന്നും വിശ്വസിക്കുന്നു.
എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. ജി. രാമന് നായര്‍ ഒരു വര്‍ഷം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇടതു വലതു മുന്നണികള്‍ കേരളത്തെ വഞ്ചിക്കുകയാണെന്നും കേരളത്തില്‍ നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളെല്ലാം നരേന്ദ്രമോദിയുടെ സംഭാവനയാണെന്നുള്ള പ്രചാരണ പ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.