ചിറയിന്‍കീഴ്: ശക്തമായ മത്സരം നടന്ന തീരദേശ മണ്ഡലമായ ചിറയിന്‍കീഴില്‍ പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും എൻ.ഡി.എയും വിജയപ്രതീക്ഷയിലാണ്. എല്‍.ഡി.എഫിന് വേണ്ടി ഡെപ്യൂട്ടി സ്പീക്കറായ വി. ശശിയും യു.ഡി.എഫിന് വേണ്ടി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബി.എസ്. അനൂപും എന്‍.ഡി.എക്ക് വേണ്ടി ജി.എസ്. ആശാനാഥുമാണ് മത്സരിച്ചത്. ഓരോ മുന്നണിയും അവര്‍ക്കനുകൂലമായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് കണക്കുകൂട്ടലുകള്‍ നടത്തുന്നത്.
സിറ്റിങ് എം.എല്‍.എ എന്ന നിലയിലുള്ള വി. ശശിയുടെ സ്വീകാര്യതയാണ് എൽ.ഡി.എഫ് പ്രധാന സാധ്യതയായി കാണുന്നത്. സാധാരണ തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ക്ക് നേരെയുണ്ടാകുന്ന എതിരഭിപ്രായങ്ങള്‍ വി. ശശിക്ക് നേരിടേണ്ടിവന്നില്ല.
സർക്കാറിെൻറ ക്ഷേമപദ്ധതികളും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തും ഇടത് ഭരണത്തിലാണ്. ഈ രാഷ്ട്രീയ അടിത്തറയും ഇടത് കണക്കുകൂട്ടലില്‍ മുതല്‍കൂട്ടാണ്.
യു.ഡി.എഫ് മണ്ഡലത്തില്‍ അട്ടിമറി വിജയ പ്രതീക്ഷയിലാണ്. ഇടത് കോട്ടയായ ചിറയിന്‍കീഴ് പഞ്ചായത്തില്‍നിന്നുള്ള പഞ്ചായത്തംഗമാണ് ബി.എസ്. അനൂപ്. രണ്ടുതവണയും ഇടത് കുത്തക വാര്‍ഡുകളിലാണ് വിജയിച്ചിട്ടുള്ളതും. ഇടത് സ്വാധീന മേഖലില്നിന്നുള്ള സ്ഥാനാർഥി വ്യക്തിപരമായ വോട്ടിലൂടെ ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ മികച്ച ലീഡ് നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഏഴായിരം വോട്ടിനെങ്കിലും ജയിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിെൻറ പ്രതീക്ഷ.
ബി.ജെ.പി വോട്ട് വിഹിതത്തില്‍ മുന്‍ കാലങ്ങളില്‍ പിന്നാക്കം നിന്ന മണ്ഡലമാണ് ചിറയിന്‍കീഴ്. എന്നാല്‍, ആശാനാഥിനെ സ്ഥാനാർഥിയാക്കി നടത്തിയ പരീക്ഷണത്തിലൂടെ മികച്ച മത്സരം നടത്താൻ എന്‍.ഡി.എക്ക് കഴിഞ്ഞിട്ടുണ്ട്. ശബരിമല വിഷയം ജനങ്ങളില്‍ ചര്‍ച്ചയാക്കാൻ സാധിച്ചു. വെല്‍ഫെയര്‍പാര്‍ട്ടിയുടെ മത്സരസാന്നിധ്യവും തങ്ങളുടെ സാധ്യത കൂട്ടുമെന്ന് അവര്‍ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.