പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ കെ.കൃഷ്ണൻകുട്ടി വിജയമുറപ്പിച്ചു. 20,000ലേറെ വോട്ടിന്റെ ലീഡാണ് കൃഷ്ണൻകുട്ടിക്ക് ഉള്ളത്. യു.ഡി.എഫിന്‍റെ സുമേഷ് അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ് കൃഷ്ണൻകുട്ടിയുടെ മുന്നേറ്റം.
വോട്ടെണ്ണത്തിൽ തുടക്കം മുതൽ മുന്നേറിയ കൃഷ്ണൻകുട്ടി ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ കെ.അച്യുതനെ തോൽപ്പിച്ചാണ് കെ.കൃഷ്ണൻകുട്ടി നിയമസഭയിലെത്തിയത്. ഇത്തവണ കെ.അച്യുതന്‍റെ മകനും യുവനേതാവുമായ സുമേഷ് അച്യുതനെ മുന്നിൽ നിർത്തി ചിറ്റൂർ തിരിച്ച് പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, കോൺഗ്രസിന്‍റെ പ്രതീക്ഷകളെ മുഴുവൻ തകർക്കുന്ന മുന്നേറ്റമാണ് ചിറ്റൂർ കെ.കൃഷ്ണൻകുട്ടിക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.