മഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പിെൻറ ആരവത്തിലേക്ക് സംസ്ഥാനം വീണ്ടും ചുവടുവെക്കുമ്പോൾ പഴമക്കാരുടെ മനസ്സിലേക്ക് വീണ്ടുമെത്തുകയാണ് മഞ്ചേരിക്കാരുടെ സ്വന്തം എം.പി.എ. ഹസൻകുട്ടി കുരിക്കൾ എന്ന മാനു കുരിക്കൾ.
ഏറനാടിെൻറ മണ്ണിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം മദ്രാസ് നിയമസഭാംഗവും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായിരുന്നു. ഏറനാട് താലൂക്ക് ലീഗ് സ്ഥാപക സെക്രട്ടറി, പ്രസിഡൻറ്, ട്രഷറർ പദവികളും വഹിച്ചു.
1948ൽ കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയുടെ നിര്യാണത്തെ തുടർന്ന് മദ്രാസ് അസംബ്ലിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. ഇന്നത്തെ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വണ്ടൂർ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന അന്നത്തെ മലപ്പുറം മണ്ഡലത്തിൽനിന്നാണ് ജനവിധി തേടിയത്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലീഗ് എം.എൽ.എ എന്ന ഖ്യാതിയാണ് ഇദ്ദേഹത്തിനുള്ളത്. ജില്ലയിലെ ആദ്യ പ്രസിന് രൂപംനൽകിയതും മാനു കുരിക്കളായിരുന്നു. ഏറനാട്ടിൽ ലീഗിെൻറ സിരാകേന്ദ്രമായി 'ഫാത്തിമ പ്രസ്' മാറി.
(കഴിഞ്ഞദിവസം 'നേതാക്കൾ പിറവിയെടുത്ത കുരിക്കൾ തറവാട്ട് മുറ്റം' തലക്കെട്ടിൽ വന്ന വാർത്തയിൽ എം.പി.എ. ഹസൻകുട്ടി കുരിക്കളുടെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.