കൊല്ലം: ഒരു വ്യക്തിക്കുവേണ്ടി നടത്തിയ രാഷ്ട്രീയ വഞ്ചനയുടെ തിരിച്ചടിയാണ് ആർ.എസ്.പി ഇന്നനുഭവിക്കുന്നതെന്ന് ഇരവിപുരം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം. നൗഷാദ്. കൊല്ലം പ്രസ്ക്ലബിെൻറ 'കേരളീയം 2021' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾക്ക് അവകാശമില്ലാത്ത കൊല്ലം ലോക്സഭ സീറ്റിന് വേണ്ടിയായിരുന്നു ആർ.എസ്.പി എൽ.ഡി.എഫ് വിട്ടത്. അതിനെത്തുടർന്ന് ഒരു എം.പി സ്ഥാനം കിട്ടിയപ്പോൾ അവർക്കുണ്ടായിരുന്ന നിയമസഭ, നഗരസഭ, പഞ്ചായത്ത് തുടങ്ങിയ സ്ഥാനങ്ങൾ നഷ്ടമായി.
രണ്ടുതവണയായി നിയമസഭയിൽ ആർ.എസ്.പിക്ക് ഒരാളെപ്പോലും വിജയിപ്പിക്കാനായിട്ടില്ല. ലോക്സഭ സീറ്റ് സി.പി.എം ഏറ്റെടുത്തപ്പോൾ, രാജ്യസഭ സീറ്റ് നൽകുകയും ചെയ്തിരുന്നു. ഇരവിപുരത്തെ ജനങ്ങളെ ജാതീയമായി വേർതിരിക്കാൻ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് തനിക്ക് ലഭിച്ച മികച്ച വിജയം.
ജനങ്ങളുടെ മതേതര മനസ്സിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ബി.ജെ.പിയുടെ േവാട്ട് യു.ഡി.എഫിന് മറിക്കുമെന്ന കാര്യം പരസ്യമായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാർഥിയായതുകൊണ്ടാണ് വോട്ടു കുറഞ്ഞതെന്ന് പറയാനാവില്ല. കഴിഞ്ഞ പ്രാവശ്യവും ബി.ഡി.ജെ.എസ് തന്നെയായിരുന്നു അവിടെ മത്സരിച്ചത്.
നിലവിൽ തുടങ്ങിെവച്ച മണ്ഡലത്തിലെ വികസന പദ്ധതികൾ പൂർത്തിയാക്കുക എന്നതിലാവും രണ്ടാമൂഴത്തിൽ തെൻറ ശ്രദ്ധ. പുതിയ പദ്ധതികളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.