യു.ഡി.എഫിനകത്തെ അടിയൊഴുക്കിൽ വിജയ തീരമണഞ്ഞ്​ പി. രാജീവ്​

എറണാകുളം: മുസ്​ലിംലീഗി​െൻറ ഉറച്ച കോട്ടയായ കളമശേരി പിടിച്ചെടുക്കാൻ സി.പി.എമ്മി​െൻറ കരുത്തനായ സ്​ഥാനാർഥി പി. രാജീവി​െൻ സഹായിച്ചത്​ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ അടിയൊഴുക്കുകൾ തന്നെ. മുസ്​ലീം ലീഗിൽ നിന്ന്​ മാത്രമല്ല, കോൺഗ്രസിൽ നിന്നുൾപ്പെടെ യു.ഡി.എഫ്​ വോട്ടുകൾ ചോർന്നുവെന്നാണ്​ വോട്ടിങ്​ ​ കണക്കുകൾ സൂചിപ്പിക്കുന്നത്​. ​മികച്ച പാർലമെ​േൻററിയനെന്ന പ്രതിഛായയുള്ള ശക്​തനായ സ്​ഥാനാർഥിയായതിനാൽ യു.ഡി.എഫി​ലെ അതൃപ്​തരുടെ വോട്ടുകൾ എൽ.ഡി.എഫിലേക്ക്​ ചെന്നു ചേരുന്നതിന്​ തടസമായുമില്ല​. മണ്ഡലത്തിലെ നിഷ്​പക്ഷരും ഇത്തവണ ഇടതിനൊപ്പം നിന്നുവെന്നാണ്​ രാജീവി​െൻറ വിജയം വെളിപ്പെടുന്നത്​.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ സംസ്​ഥാനത്താകെ യു​.ഡി.എഫിനെ പ്രതിരോധത്തിലാഴ്​ത്തിയിരിക്കെ മുഖ്യ ആരോപണ വിധേയനായ മുൻ മന്ത്രിയും സിറ്റിങ്​​ എം.എൽ.എയുമായ ഇബ്രാഹിംകുഞ്ഞി​െൻറ മകനെ തന്നെ കളമശേരി മണ്ഡലത്തിൽ ലീഗ്​ മത്സരിക്കാനിറക്കിയത്​ പാർട്ടിക്കകത്തു തന്നെ വലിയ പൊട്ടിത്തെറിക്ക്​ ഇടയാക്കിയിരുന്നു. സംസ്​ഥാന നേതൃത്വം ഇടപെട്ട്​ പരസ്യമായ എതിർപ്പുകൾക്ക്​ അറുതി വരുത്തിയെങ്കിലും അടിത്തട്ടിൽ നേതൃത്വത്ത​ി​െൻറ ഇടപെടലുകൾ ഫലം കണ്ടില്ലെന്ന്​ ഫലം തെളിയിക്കുന്നു.

അബ്​ദുൽ ഗഫൂറി​െൻറ സ്​ഥാനാർഥിത്വത്തിനെതിരെ തുടക്കം മുതലേ നിലനിന്നിരുന്ന എതിർപ്പുകൾ എതിർ സ്​ഥാനാർഥിക്ക്​ അനുകൂലമായ വോട്ടായി മാറിയിട്ടുണ്ടെന്ന്​ വ്യക്​തം. യു.ഡി.എഫ്​ സ്​ഥാനാർഥിയു​െട വിജയത്തിനായി തുടക്കം മുതലേ പ്രചാരണ രംഗത്തുണ്ടായിരുന്നവരടക്കം കോൺഗ്രസി​െൻറ ഒരു വലിയ വിഭാഗം അവസാന നിമിഷം തിരിഞ്ഞു കൊത്തിയിട്ടുണ്ടെന്നും വോട്ട്​ ചോർച്ച വ്യക്​തമാക്കുന്നു. കളമശേരി പോലുള്ള കോൺഗ്രസ്​ മുൻതൂക്കമുള്ള മണ്ഡലം ലീഗി​െൻറ കുത്തകയായതിൽ നേരത്തെ മുതൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്​ അതൃപ്​തിയുണ്ട്​. നിലവിലെ പ്രത്യേക സാഹചര്യം ഈ വിഭാഗം വേണ്ട വിധം മുതലെടുത്തിട്ടുണ്ട്​​.

പാലാരിവട്ടം അഴിമതി കേസുമായി ​നേരിട്ട്​ ബന്ധപ്പെട്ടയാളുടെ സിറ്റിങ്​​ സീറ്റിലെ കുത്തക മാറാതിരിക്കാൻ കുടുംബത്തിൽ നിന്നു തന്നെയുള്ളയാളെ മത്സര രംഗത്തിറക്കിയപ്പോഴേ കോൺഗ്രസിനകത്തും അതൃപ്​തി പുകഞ്ഞിരുന്നു. എന്നാൽ, മുസ്​ലീം ലീഗിലേത്​ പോലെ വെളിപ്പെട്ടിരുന്നില്ല. ഇത്​ അടിയൊഴുക്കായി യു.ഡി.എഫ്​ സ്​ഥാനാർഥിയെ ബാധിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇൗ സൂചനകൾ കൃത്യമായിരുന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ ഫലത്തിൽ നിന്ന്​ വ്യക്​തം. സി.പി.എമ്മിൽ അഴിമതി ആരോപണങ്ങളും നടപടിയും നേരിട്ട മുൻ ഏരിയാ സെ​ക്രട്ടറിയു​ടെ സംരക്ഷകൻ എന്ന നിലയിൽ പി. രാജീവിനെതിരെ ശക്​തമായ പ്രതിരോധം യു.ഡി.എഫ്​ നടത്തിയെങ്കിലും പാലം അഴിമതിക്കേസ്​ സജീവമാക്കാനും തിരിച്ചടിയാകാനും ഇത്​ കാരണമായിട്ടുണ്ട്​.

മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽ നല്ല വ്യക്​തി ബന്ധമുണ്ടാക്കാൻ ഇബ്രാഹിം കുഞ്ഞിന്​ സാധിച്ചിട്ടു​ണ്ടെങ്കിലും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്​തികളു​െട വോട്ടുകൾ പി. രാജീവി​െൻറ വ്യക്​തിത്വം മുൻ നിർത്തി ഇത്തവണ എൽ.ഡി.എഫി​ന്​ ലഭിച്ചിട്ടുണ്ടെന്നാണ്​ വിലയിരുത്തൽ. മുസ്​ലിം ഇതര വോട്ടുകളിലധികവും മുസ്​ലിം മേഖലകളിൽ നിന്നുള്ള വോട്ടുകളും രാജീവിന്​ നേടാനായി. യു.ഡി.എഫിന്​ എതിരായി മണ്ഡലത്തിൽ നിലനിന്നിരുന്ന സാഹചര്യം എൽ.ഡി.എഫിന്​ കൃത്യമായി വോട്ടാക്കി മാറ്റാനായി എന്നതാണ്​ വിജയത്തി​െൻറ അടിസ്​ഥാനം

Tags:    
News Summary - P. Rajeev Victory in Kalamaserry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.