ക്കെ കൊടുവള്ളിയിൽ പോരുമുറുകി. ആദ്യഘട്ടത്തിൽ പതുക്കെ തുടങ്ങിയ പ്രചാരണം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. മുനീറിെൻറ വരവോടെ സജീവമായി.
യുവജനങ്ങളെയും വിദ്യാർഥികളെയും അണിനിരത്തിയാണ് ആരവം. ആദ്യം മുസ്ലിം ലീഗിലെ പ്രാദേശിക പ്രശ്നങ്ങൾ തീർത്താണ് മുനീർ കളത്തിലിറങ്ങിയത്. മുനീറിനെ മണ്ഡലത്തിലിറക്കാൻ മുൻകൈയെടുത്ത യൂത്ത് ലീഗിെൻറ നേതൃത്വത്തിലാണ് പ്രചാരണം. വ്യാഴാഴ്ച രാഹുൽ ഗാന്ധി കൊടുവള്ളിയിൽ എത്തുന്നതോടെ പ്രചാരണത്തിൽ മേൽക്കൈ നേടാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.
അതേസമയം, പിടിവിടാതിരിക്കാൻ ഇടതുമുന്നണി ആഞ്ഞുപിടിക്കുന്നുണ്ട്. തുടക്കംമുതലുള്ള ആവേശം നിലനിർത്തിയാണ് ഇടതുസ്വതന്ത്രൻ കാരാട്ട് റസാഖിെൻറ മുന്നേറ്റം. 2016ൽ നേടിയ നേരിയ ഭൂരിപക്ഷം ഇത്തവണ നാലക്കം കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ക്യാമ്പ്.
വികസനനേട്ടവും സ്ഥാനാർഥിത്വത്തിലെ പ്രാദേശികവാദവും കാരാട്ട് റസാഖ് സജീവമാക്കിനിർത്തുന്നു. അഞ്ചു വർഷം ചെയ്ത വികസനപ്രവർത്തനങ്ങളും കരുത്താവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എൻ.ഡി.എ ഗ്രാമങ്ങളിലാണ് കൂടുതൽ കേന്ദ്രീകരിക്കുന്നത്. അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടി. ബാലസോമെൻറ പ്രചാരണം. 11,000 വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നിലനിർത്തിയിരുന്നു.
2006ലെപോലെ മണ്ഡലം അട്ടിമറിഞ്ഞാൽ വലിയ അപമാനമാവുമെന്ന തിരിച്ചറിവിലാണ് ഇത്തവണത്തെ മുസ്ലിംലീഗിെൻറ പ്രവർത്തനങ്ങൾ. ഇത്തവണ രാഷ്ട്രീയവോട്ടുകൾ മാറില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എന്ന പരിവേഷം തുണയാകുമെന്നും ഇവർ കരുതുന്നു. കോണിചിഹ്നവും പച്ചക്കൊടിയും കൊടുവള്ളിയുടെ ആവേശമാണെന്ന വിശ്വാസവുമുണ്ട്.
കൊടുവള്ളിയുടെ മണ്ണ് സവിശേഷമാണ്. പ്രകൃതിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന മനുഷ്യരുടെ, കർഷകരുടെ, നിഷ്കളങ്കരായ ഗ്രാമീണരുടെ നാട്. അവരുടെ വാത്സല്യത്തിൽ വീർപ്പുമുട്ടുകയാണ് ഞാൻ. അതിനേക്കാളുപരിയാണ് പിതാവ് സി.എച്ചിന് ഈ നാടുമായുണ്ടായിരുന്ന ബന്ധം.
അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹബന്ധവും ഇഷ്ടവും അവരെനിക്കും പകരുന്നു. അത് വിജയത്തിന് നിദാനമാവും. രണ്ടു തവണ മന്ത്രിയായിരുന്നപ്പോൾ കൊടുവള്ളിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയാണ് ഉദാഹരണം. വലിയൊരു സ്പോർട്സ് ഹബ് ആക്കി മാറേണ്ടതുണ്ട് ഈ മണ്ഡലം. എജുക്കേഷൻ ഹബ്, കൾചറൽ ഹബ് എന്നിങ്ങനെ ഭാവനാപൂർണമായ വികസനം മണ്ഡലത്തിൽ കൊണ്ടുവരണമെന്നാണ് എെൻറ സ്വപ്നം.
കാരാട്ട് റസാഖ് (എൽ.ഡി.എഫ്)
രണ്ടാമൂഴത്തിൽ വലിയ വരവേൽപാണ് വോട്ടർമാർ നൽകുന്നത്. സ്വീകരണകേന്ദ്രങ്ങളിലെ ജനസാന്നിധ്യം പ്രതീക്ഷക്ക് തിളക്കമേകുന്നു. സമാനതകളില്ലാത്ത വികസനമാണ് അഞ്ചു വർഷം നടപ്പാക്കിയത്. സർക്കാറിെൻറ ഭക്ഷ്യക്കിറ്റ്, പെൻഷൻ തുടങ്ങിയവ മണ്ഡലത്തിലെ ധാരാളം ഗുണഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്.
നാട്ടുകാരനായ സ്ഥാനാർഥി എന്ന പരിഗണനയും പ്രധാനമാണ്. മണ്ഡലത്തിനും ഭരണത്തുടർച്ച ഉണ്ടാവണം. 1232.4 കോടിയുടെ വികസനം മണ്ഡലത്തിൽ കൊണ്ടുവന്നു. എന്നെ കാണാൻ വോട്ടർമാർക്ക് ഒരിക്കലും കാത്തുനിൽക്കേണ്ടിവരില്ല. വികസനകാര്യങ്ങൾ ഓർമപ്പെടുത്തേണ്ടിവരില്ല.
താേഴക്കിടയിൽ കൊടുവള്ളിയിൽ വികസനമെത്തിക്കുമെന്ന ഉറപ്പാണ് ബി.ജെ.പി നൽകുന്നത്. കോളനികളുടെ വികസനം, കുടിവെള്ളം തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിെൻറ 10 ശതമാനം പോലും വിനിയോഗിച്ചിട്ടില്ല.
പദ്ധതികൾക്കായി കരാർ എടുക്കുന്നവരെപോലും സംസ്ഥാന സർക്കാർ പിന്തിരിപ്പിക്കുകയാണ്. മണ്ഡലത്തിെൻറ പിന്നാക്കാവസ്ഥയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. ദേശീയപാതക്കരികിൽ കാണുന്ന വലിയ കെട്ടിടങ്ങളും വീടുകളുമല്ല മണ്ഡലത്തിെൻറ യഥാർഥ ചിത്രം. നൂറിലധികം കോളനികളുണ്ട് മണ്ഡലത്തിൽ.
ദയനീയമായ പിന്നാക്കാവസ്ഥ നേരിൽ കാണാനായി. സാധാരണക്കാർക്ക് അടിസ്ഥാനമേഖലയിലെ ഉന്നമനമാണ് ബി.ജെ.പി ഉറപ്പുനൽകുന്നത്. ജനങ്ങളുടെ പ്രതികരണം ആശാവാഹമാണ്. അവസരം തരണം. എങ്കിൽ വികസനം എത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.