കോഴിക്കോട്: തെരഞ്ഞെടുപ്പുകളിലിതുവരെ തോൽവിയറിയാത്ത തോട്ടത്തിൽ രവീന്ദ്രൻ ഇനി കോഴിക്കോട് നോർത്തിന്‍റെ എം.എൽ.എ. 15 കൊല്ലം മുമ്പ് എ. പ്രദീപ് കുമാർ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിലാണ് മുൻ മേയറുടെ വിജയം.
26 വര്‍ഷം കോർപറേഷന്‍ കൗണ്‍സിലറും അഞ്ച് കൊല്ലം ഡെപ്യൂട്ടി മേയറും ഒന്‍പതര വര്‍ഷം മേയറും നാല് കൊല്ലം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമെല്ലാമായ തോട്ടത്തിൽ രവീന്ദ്രന്‍റെ മുന്നിൽ യുവ പോരാളി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനും പിടിച്ച് നിൽക്കാനായില്ല. സിറ്റിങ് സീറ്റ് നിലനിർത്താൻ സി.പി.എം വെസ്റ്റ്ഹിൽ ലോക്കൽ കമ്മിറ്റിയംഗമായ രവീന്ദ്രന്‍റെ ജനകീയതയും പാർട്ടിക്ക് പുറത്തുള്ള സൗഹൃദങ്ങളും തുണയാവുമെന്ന പാർട്ടി കണക്ക് കൂട്ടലിന്‍റെ വിജയം കൂടിയാണിത്.
കോഴിക്കോട്ടുകാർക്ക് ഏറെ സുപരിചിതനെന്ന അനുകൂല ഘടകം തന്നെയാണ് രവീന്ദ്രൻ ആയുധമാക്കിയത്. നഗരത്തിന് പുറത്തുനിന്നുള്ള എതിർ സ്ഥാനാർഥികൾക്ക് ആവശ്യമായ പരിചയപ്പെടുത്തലൊന്നും അദ്ദേഹത്തിന് വേണ്ടിവന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രദീപിനെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മറു ചേരിയിലുള്ള എം.കെ. രാഘവനേയും ജയിപ്പിക്കുകയാണ് കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിെൻറ രീതി. 87 മുതൽ ഇടത്, വലത് മുന്നണികളെ മാറി മാറി പിന്തുണക്കുകയെന്നതായിരുന്നു മണ്ഡലത്തിെൻറ സ്വഭാവം. എന്നാൽ പ്രദീപ് കുമാർ മത്സരിക്കാൻ വന്നതോടെ മാറ്റിയെടുത്ത ആ സ്ഥിതി തോട്ടത്തിൽ രവീന്ദ്രൻ നിലനിർത്തിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.