കുണ്ടറ: എൽ.ഡി.എഫ് വൻ വിജയം നേടിയപ്പോൾ കുണ്ടറയിലുണ്ടായ വൻ വീഴ്ച സി.പി.എമ്മിലും ഇടത് മുന്നണിയിലും പൊട്ടിത്തെറിക്ക് കാരണമാകും. 2016 ൽ 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച മേഴ്സിക്കുട്ടിയമ്മയുടെ പരാജയം സി.പി.എമ്മിന് സംസ്ഥാനത്ത് തന്നെ വലിയ ക്ഷീണമുണ്ടാക്കും. മന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ അവരുടെ പരാജയം സി.പി.എമ്മിന് വൻ തിരിച്ചടിയാണ്.
എത്രയൊക്കെ അട്ടിമറി നടന്നാലും അയ്യായിരത്തിനും പതിനായിരത്തിനും മധ്യേ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി. അപ്രതീക്ഷിതമായി ഉണ്ടായ തോൽവിയുടെ കാരണങ്ങൾ തേടുേമ്പാൾ, അതിന് ബി.ജെ.പി.യുടെ വോട്ടിനെ പരിചയാക്കി രക്ഷപ്പെടാൻ പാർട്ടിക്ക് കഴിയില്ല. പഞ്ചായത്തുകളിൽ രണ്ടെണ്ണം ഒഴികെ, മറ്റെല്ലായിടത്തും എൽ.ഡി.എഫ് ഭരണമാണ്. നേരത്തെ തന്നെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സജീവമാക്കിയിരുന്നു. എൻ.ഡി.എയുടെ സ്ഥാനാർഥി ബി.ഡി.ജെ.എസാണെന്നത് ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിരുന്നു.
ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായി പി.സി. വിഷ്ണുനാഥ് എത്തുന്നത്. വോട്ടെടുപ്പ് അടുക്കും തോറും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും മുന്നണിക്കുള്ളിലെ അന്തർധാരകളും പ്രവർത്തിച്ചിരുന്നെങ്കിലും അവ പരിഹരിക്കാൻ പാർട്ടിക്കായില്ല. മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും എണ്ണൽ തുടങ്ങിയിട്ട് ഒരിക്കൽ പോലും ലീഡിലെത്താൻ മേഴ്സിക്കുട്ടിയമ്മക്ക് കഴിഞ്ഞില്ല. ഇതിനെ സ്വാഭാവികതയായി വിലയിരുത്താൻ കഴിയില്ല. ബി.ജെ.പി.യുടെ വോട്ട് വിഹിതത്തിൽ വന്ന 15,000 വോട്ടിെൻറ മാറ്റം മാത്രമല്ല അത്രത്തോളമോ അതിൽ അധികമോ വോട്ട് സ്വന്തം മുന്നണിയിൽ നിന്ന് ചോരാതെ ഇങ്ങനെ പരാജയപ്പെടാൻ കഴിയില്ലെന്ന വിലയിരുത്തലും ഉണ്ട്.
കുണ്ടറ മണ്ഡലത്തിൽ പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ല കമ്മിറ്റി ഓഫിസിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം ടി.വിയിൽ കാണുന്നു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.