പാവറട്ടി: യു.ഡി.എഫിനെ നിലംപരിശാക്കി വൻ ഭൂരിപക്ഷത്തിൽ മണലൂരിൽ ഇടതുപക്ഷ സ്ഥാനാർഥി മുരളി പെരുനെല്ലി വീണ്ടും വെന്നിക്കൊടി പാറിച്ചു. 78,337 വോട്ട് നേടി 29,876 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മുരളി വിജയിച്ചത്. 2011ലും 2016ലും തുടർച്ചയായി ജനപ്രതിനിധിയായ മുരളിക്കിത് മൂന്നാം ഊഴമാണ്.
വോട്ടെണ്ണലിെൻറ തുടക്കം മുതൽ 2000നു മുകളിൽ വോട്ടിെൻറ ഭൂരിപക്ഷവുമായാണ് എൽ.ഡി.എഫ് മുന്നേറിയത്. ഇടതു തരംഗത്തിനൊപ്പം മണലൂരിൽ പെരുനെല്ലി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പൂർണമായി ഫലം കണ്ടു. യു.ഡി.എഫിലെ വിജയ് ഹരിക്ക് 48,461 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 2636 വോട്ട് കുറവ്. 2016 നിയമസഭ തെരെഞ്ഞടുപ്പിലെ ഭൂരിപക്ഷത്തിനേക്കാൾ 10,551 വോട്ടിെൻറ ഭൂരിപക്ഷമാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണ 19,325 ആയിരുന്ന എൽ.ഡി.എഫ് ഭൂരിപക്ഷം ഇത്തവണ 29,876 വോട്ടായി ഉയർത്തി.
പത്ത് പഞ്ചായത്തുകളടങ്ങിയ മണ്ഡലത്തിൽ ഇത്തവണയും പാവറട്ടി പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. ബാക്കി പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ലീഡ് നേടിയത്. എൻ.ഡി.എക്കും വോട്ടു കുറഞ്ഞു. കഴിഞ്ഞ തവണ 37,680 വോട്ട് ലഭിച്ച ഇത്തവണ 36,566 വോട്ട് മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.