മങ്കട: ഗ്ലാമര്‍ താരങ്ങള്‍ അങ്കം കുറിക്കുന്ന മങ്കടയില്‍ പോരാട്ടം അവസാനഘട്ടത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എ. അഹമ്മദ് കബീറിെൻറ ഭൂരിപക്ഷം ഗണ്യമായി കുറച്ച പാരമ്പര്യവുമായി രണ്ടാം അങ്കത്തിനിറങ്ങിയ എല്‍.ഡി.എഫ് സ്ഥാനാർഥി ടി.കെ. റഷീദലിയും ജനപിന്തുണയുടെ പ്രതീക്ഷയിൽ പഴയ തട്ടകത്തിലേക്ക് തിരിച്ചുവന്ന മഞ്ഞളാംകുഴി അലിയും മങ്കടയിലെ മുക്കുമൂലകളില്‍ നിറഞ്ഞുകഴിഞ്ഞു.
മണ്ഡലത്തില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ലീഗ് ആധിപത്യത്തിെൻറ ചരിത്രം തിരുത്തി ഇടതിന് മങ്കട നേടിക്കൊടുത്ത് ഹീറോ ആയതാണ് മഞ്ഞളാംകുഴി അലി. ഇടത് ബാനറില്‍ രണ്ടുതവണ മങ്കടയെ പ്രതിനിധാനം െചയ്യുകയും പിന്നീട് വലതുപക്ഷത്തേക്ക് കൂറുമാറുകയും ചെയ്തതാണ് ചരിത്രം.
മുസ്ലിം ലീഗില്‍ ചേര്‍ന്നതോടെ മങ്കട വിട്ട് പെരിന്തല്‍മണ്ണയില്‍ പോരിനിറങ്ങിയ അലി ഇടതുപക്ഷത്തെ പരാജയപ്പെടുത്തി രണ്ടുതവണ വിജയകിരീടം നേടി. സിനിമനിര്മാതാവും അഭിനേതാവുമായിരുന്ന അലി രാഷ്ട്രീയരംഗത്ത് സജീവമായതില്‍ പിന്നെ സേവന പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ക്കിടയിലാണ്.
രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസവും സ്നേഹവും വിജയത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അലി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ടി.എ. അഹമ്മദ് കബീറിെൻറ ഭൂരിപക്ഷം കുറച്ച് വിജയത്തിലേക്ക് കൂടുതല്‍ അടുത്തതിെൻറ ആത്മവിശ്വാസവുമായാണ് അഡ്വ. ടി.കെ. റഷീദലി രംഗത്തുള്ളത്. എതിരാളി ആരായാലും അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും ഇത്തവണ മങ്കട മണ്ഡലം പിടിക്കുമെന്നുമുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഇദ്ദേഹം.
കുടുംബസദസ്സുകളിലൂടെയും പരമാവധി വ്യക്തികളെ നേരിട്ട് കണ്ടും വോട്ട് തേടുന്നു. 'ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് മങ്കട' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങൾ. കോവിഡ്, പ്രളയകാല പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കുകയും ക്ഷേമപെന്ഷന് വർധിപ്പിക്കുകയും റേഷന്‍ കടകൾ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി നൽകിയതുമടക്കം സംസ്ഥാന സര്‍ക്കാറിെൻറ േനട്ടങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് വോട്ടുപിടിത്തം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ജില്ല പഞ്ചായത്ത് അംഗം എന്ന നിലയില്‍ മണ്ഡലത്തിലെ മുക്കുമൂലകളില്‍ പോലും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് പരമാവധി സാന്നിധ്യം മണ്ഡലത്തില്‍ ഉറപ്പുവരുത്തിയിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 6641 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ കൂടുതല്‍ വോട്ട് മുന്നില്‍ കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
സജേഷ് എലായിലാണ് സ്ഥാനാർഥി. വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ്.ഡി.പി.ഐക്കും മണ്ഡലത്തില്‍ സ്ഥാനാർഥികള്‍ ഇല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇവരുടെ വോട്ടുകള്‍ ആരെ തുണക്കും എന്നതിനനുസരിച്ച് വിജയ പരാജയങ്ങള്‍ കണക്കാക്കാവുന്ന അവസ്ഥയുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 3999, എസ്.ഡി.പി.ഐക്ക് 1456 എന്നിങ്ങനെയാണ് 2016ല്‍ ലഭിച്ച വോട്ടുകള്‍.
അങ്ങാടിപ്പുറം ക്ഷേത്രനഗരിയായി ഉയർത്തും. ഓരോടംപാലം -മാനത്തുമംഗലം, വൈലോങ്ങര, മക്കരപ്പറമ്പ് ബൈപാസുകൾ യാഥാർഥ്യമാക്കും. സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി സ്റ്റാഫ് പാറ്റേൺ നടപ്പാക്കും, കുടിവെള്ള പദ്ധതി വിപുലീകരിക്കും, തടയണകൾ സംരക്ഷിക്കും. ടർഫ് കളിസ്ഥലങ്ങൾ നിർമിക്കും.
ഓരോടംപാലം, മാനത്തുമംഗലം, വൈലോങ്ങര, മക്കരപ്പറമ്പ് ബൈപാസുകൾ യാഥാർഥ്യമാക്കും. മങ്കട ടൗണിൽ റിങ് റോഡ്, മങ്കട ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ നടപ്പാക്കും. കാർഷികാഭിവൃദ്ധിക്കായി പുഴകൾ സംരക്ഷിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കളം സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.