അലനല്ലൂർ: പി.എസ്.ഇയുടെ വിശ്വാസ്യത ഇടതുപക്ഷം തകർത്തെന്നും വളർന്നു വരുന്ന പുതിയ തലമുറയുടെയും യുവാക്കളുടെയും പ്രതീക്ഷ യു.ഡി.എഫിലാണെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അലനല്ലൂരിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മേഖല ചെയർമാൻ കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി അഡ്വ. എൻ. ഷംസുദ്ദീൻ, യു.ഡി.എഫ് ജില്ല കൺവീനർ കളത്തിൽ അബ്ദുല്ല, പി.ആർ. സുരേഷ്, മരക്കാർ മാരായമംഗലം, അഹമദ് അഷ്റഫ്, അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, കെ.ഇ.എ. സലാം മാസ്റ്റർ, മേഖല കൺവീനർ ബഷീർ തെക്കൻ, എം.എസ്. അലവി, എം.പി.എ. ബക്കർ മാസ്റ്റർ, സി. മുഹമ്മദ് ബഷീർ, ഹബീബുല്ല അൻസാരി, കെ. ഹംസ, കാസിം ആലായൻ, മുഹമ്മദാലി ആലായൻ, യു.സി. രാമദാസ്, ടി. ഹംസ, എം.കെ. ബക്കർ, കെ. ഉസ്മാൻ, യൂസഫ് പാക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.