കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി മന്ത്രി കെ.കെ ശൈലജ. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന നേട്ടമാണ് ശൈലജ കൈവരിച്ചത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം.
ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഇതിനേക്കാൾ 10,000ത്തിലധികം വോട്ടാണ് ശൈലജയുടെ ലീഡ്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്.
2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരിൽ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായും ചിലർ ശൈലജ ടീച്ചറെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.