മൂവാറ്റുപുഴ: ത്രിവേണി സംഗമഭൂമിയിൽ പോരാട്ടമാണ് നടക്കുന്നത്. കുറേക്കാലമായി ഇരുമുന്നണികളെയും മാറിമാറി വിജയിപ്പിക്കുന്ന മൂവാറ്റുപുഴ മണ്ഡലം ഇക്കുറി ആരെ തുണക്കുമെന്നത് പ്രവചനാതീതം. മണ്ഡലം നിലനിർത്താൻ ഇടതുമുന്നണി ചുമതലപ്പെടുത്തിയിരിക്കുന്നത് സിറ്റിങ് എം.എൽ.എയും സി.പി.ഐ നേതാവുമായ എൽദോ എബ്രഹാമിനെയാണ്.
മണ്ഡലത്തിൽ മത്സരിക്കുമെന്ന് അവസാന നിമിഷം വരെ പറഞ്ഞുകേട്ടിരുന്ന മുൻ എം.എൽ.എ ജോസഫ് വാഴക്കനെ ഒഴിവാക്കി പത്രികസമർപ്പണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ, യു.ഡി.എഫ് രംഗത്തിറക്കിയത് പ്രഫഷനൽ കോൺഗ്രസ് ദേശീയ നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ മാത്യു കുഴൽനാടനെയാണ്.
ഇതിനുപുറമെ എൻ.ഡി.എയുടെ ജിജി ജോസഫ്, ട്വൻറി20ക്കുവേണ്ടി മാധ്യമപ്രവർത്തകനായ സി.എൻ. പ്രകാശ്, എസ്.യു.സി.ഐ സ്ഥാനാർഥി പി.വി. തമ്പി എന്നിവരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ എം.എൽ.എയായിരുന്ന ജോസഫ് വാഴക്കനെ 9000ൽപരം വോട്ടുകൾക്കാണ് എൽദോ എബ്രഹാം പരാജയെപ്പടുത്തിയത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കാർഷിക മേഖലയുടെ തകർച്ചയും അടക്കം പ്രചാരണായുധമായതിനുപുറമെ ഇന്ധന, പാചകവാതക വിലവർധനവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. നേരത്തേ കളത്തിലിറങ്ങിയ എൽദോ എബ്രഹാം പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തിയങ്കിലും വൈകിവന്ന മാത്യു കുഴൽനാടനും പ്രചാരണത്തിൽ ഒപ്പത്തിെനാപ്പം എത്തിക്കഴിഞ്ഞു.
സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനവും വികസനവും മണ്ഡലത്തിൽ അഞ്ചുവർഷംകൊണ്ട് നടപ്പാക്കിയ ആയിരംകോടി രൂപയുടെ വികസനവും മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സാരഥി വോട്ട് തേടുന്നത്.
കാർഷിക മേഖലയായ മണ്ഡലത്തിലെ കാർഷികവിളകളുടെ വിലയിടിവ് വലിയ ചർച്ചയാണ്, പ്രത്യേകിച്ച് പൈനാപ്പിളിെൻറ വിലയിടിവ്. മഞ്ഞള്ളൂരടക്കമുള്ള പഞ്ചായത്തിൽ ഇത് പ്രധാന വിഷയമാണ്. കർഷകരെ സഹായിക്കാൻ കൊണ്ടുവന്ന നടുക്കര പൈനാപ്പിൾ കമ്പനിയുടെ പ്രവർത്തനവും ഇരുപക്ഷവും ചർച്ചയാക്കുന്നുണ്ട്.
യാക്കോബായ സഭക്കടക്കം സ്വാധീനമുള്ള മണ്ഡലത്തിൽ സഭ പ്രശ്നങ്ങളുടെ പേരിൽ വിശ്വാസിസമൂഹത്തിെൻറ മനസ്സ് ആർക്കൊപ്പമെന്നത് വിജയ പരാജയങ്ങളിൽ പ്രധാന ഘടകമാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ ഇല്ലാതിരുന്ന ട്വൻറി20യുടെ സാന്നിധ്യം ആരുടെ വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കുന്നതെന്നും കണ്ടറിയണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ഐക്യജനാധിപത്യ മുന്നണിക്ക് വർധിതവീര്യമാണ് നൽകുന്നത്. എന്നാൽ, ജോസഫ് വാഴക്കനെ മാറ്റിയതിനെത്തുടർന്ന് കോൺഗ്രസിലുണ്ടായ ഭിന്നത തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. 1,80,000ത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
എൻ. അരുൺ (എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ)
ജനറൽ ആശുപത്രിയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, ഗ്രാമീണ റോഡുകളുടെ അടക്കമുള്ള വികസനം തുടങ്ങി എൽദോ എബ്രഹാം എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായിമാറും.
എൽ.ഡി.എഫ് സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളും എം.എൽ.എ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ഗുണംചെയ്യും. സമസത മേഖലയിലും വികസനമെത്തിക്കാനായി.
അബ്ദുൽമജീദ് (യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ)
മൂവാറ്റുപുഴ മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണ്. മണ്ഡലത്തിലെ വികസന മുരടിപ്പ് പ്രധാന വിഷയമാണ്. ടൗൺ വികസനമടക്കം നടപ്പായില്ല. ഇത് തങ്ങൾക്ക് ഗുണംചെയ്യും. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ തുടക്കമിട്ട വികസന പ്രവർത്തനങ്ങൾപോലും പൂർത്തിയാക്കാൻ നിലവിലെ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ വിഷയത്തിലടക്കം ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് മാത്യു കുഴൽനാടൻ. മണ്ഡലത്തിൽ കൂടുതൽ വികസനം എത്തിക്കാൻ അദ്ദേഹത്തിനാകും.
വി.സി. ഷാബു (എൻ.ഡി.എ കൺവീനർ)
അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്. ഇത്തവണ ന്യൂനപക്ഷങ്ങളടക്കം തങ്ങൾക്ക് വോട്ട് ചെയ്യും.
പത്തുവർഷമായി വിജയിച്ച ഇടതു-വലതു സ്ഥാനാർഥികൾ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. മൂവാറ്റുപുഴ ടൗൺ വികസനംപോലും നടപ്പായില്ല. വികസനകാര്യത്തിൽ മണ്ഡലം ഏറെ പിറകിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.