ഒല്ലൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയത ആളിക്കത്തിച്ച് ഒല്ലൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. ലോകമാകെ ഇസ്ലാമികവത്കരണം നടക്കുകയാണ്. കേരളത്തിൽ മുസ്ലിംകൾക്ക് ആനുപാതികമായ പ്രാതിനിധ്യം ക്രൈസ്തവർക്ക് ലഭിക്കുന്നില്ല. ഹിന്ദുവിന്‍റെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് അവർ വളരുകയാണ്. ക്രൈസ്തവ സഭക്ക് വേണ്ടി സംസാരിക്കുന്നത് ബി.ജെ.പി മാത്രമാണ് എന്ന് തിരിച്ചറിയണം -ബി. ഗോപാലകൃഷ്ണൻ പറയുന്നു. ഒല്ലൂര്‍ പള്ളി സന്ദര്‍ശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്.
ഇന്ന് സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണ്. ഇത് മൂലം ഇവരെ പിണക്കാത്ത നയം മാത്രമേ ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുകയുള്ളൂ.
ജനസംഖ്യാനുപാതത്തിൽ 23 ശതമാനമാണ് ക്രൈസ്തവർ. 29 ശതമാനമാണ് മുസ്ലിംകൾ. ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ അവകാശങ്ങളുടെ 40-44 ശതമാനം കിട്ടണം. മുസ്ലിംകൾക്ക് 50-55 ശതമാനം കിട്ടണം. എന്നാൽ ന്യൂനപക്ഷ അവകാശം 20 ശതമാനം മാത്രമാണ് ക്രൈസ്തവർക്ക് ലഭിക്കുന്നത്. അവശേഷിക്കുന്ന 80 ശതമാനം മുസ്ലിംകൾക്കാണ്.
ഇതിനെതിരെ താനാണ് പ്രശ്നം ഉന്നയിച്ചതും ഇതിനെ തുടര്‍ന്നത് ബിഷപ്പ്മാരുടെ സംഘടന കോടതിയെ സമീപിച്ചതും. ലൗ ജിഹാദിന്‍റെ കാര്യത്തിലും ഇതേ നിലപാടാണ് ഇടത്-വലത് പക്ഷങ്ങൾക്ക് ഉള്ളത്.
ബി.ജെ.പിയുമായി ക്രൈസ്തവര്‍ അടുക്കരുത് എന്ന നയമാണ് മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉള്ളത്. ഭാവിയില്‍ ഇസ്ലാം മതം ഭുരിപക്ഷമതമായി മാറുന്ന സാഹചര്യമാണ്.
ലോകമാകെ ഇസ്ലാമികവത്കരണം നടക്കുകയാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ ഇസ്ലാം രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. തുർക്കിയിൽ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കിയപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉയർന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
വിഡിയോ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.