തൃക്കരിപ്പൂർ: കഴിഞ്ഞ അഞ്ചുവർഷക്കാലം പിണറായി വിജയെൻറ നേതൃത്വത്തിൽ ഭരണകൂടം വെച്ചുപുലർത്തിയ സംഘ് ദാസ്യം നാനൂറു രൂപയുടെ കിറ്റുകൊണ്ട് മറച്ചുവെക്കാനാവില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു.
വെൽഫെയർ പാർട്ടി സ്ഥാനാർഥി ടി.മഹേഷ് മാസ്റ്ററുടെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുസമ്മേളനം തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിച്ച ആഭ്യന്തര വകുപ്പ് ആർ.എസ്.എസിനോടും അവർ നടത്തിയ അക്രമങ്ങളോടും വർഗീയ വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങളോടും കാണിച്ച മൃദു സമീപനവും ഹിന്ദുത്വ ഫാഷിസ്റ്റു ശക്തികളുമായി നടത്തിയ രഹസ്യ ചർച്ചകളും കേരളം മനസ്സിലാക്കിയതാണ്. ഭൂമി ലഭിക്കേണ്ടവർക്ക് ഭൂമി നൽകാതെ ഫ്ലാറ്റ് നൽകിയത് നീതിയല്ല.
സാമൂഹിക സംവരണം എന്ന നീതി അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് വഴിയൊരുക്കുകയാണ് സർക്കാർ. ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. സെക്രട്ടറി സാഹിദ ഇല്യാസ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കക്കണ്ടം, ഉദുമ മണ്ഡലം പ്രസിഡൻറ് പി.കെ. അബ്ദുല്ല, കുമ്പള മണ്ഡലം പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കുമ്പള, വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് ജില്ല സമിതിയംഗം ശാന്ത ആയിറ്റി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് സി.എ. യൂസുഫ് എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻറ് ടി.കെ. അഷ്റഫ് സ്വാഗതവും കൺവീനർ ടി.സുമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.