തിരൂരങ്ങാടി: ചരിത്രം ആവർത്തിച്ച് തിരൂരങ്ങാടി. എക്കാലവും യുഡിഎഫിെൻറ കോട്ടയാണ് തിരൂരങ്ങാടി. 9468 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ.പി.എ മജീദ് ജയിച്ച് കയറിയത്. ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം 16 തവണയും നിയമസഭയിലേക്ക് ഇവിടെ നിന്ന് വണ്ടി കയറിയത് യു.ഡി.എഫ് സാരഥികളായിരുന്നു. പതിവ് യാത്രക്ക് മാറ്റമൊന്നും ഉണ്ടായില്ല. 17-ാം തവണയും തിരൂരങ്ങാടിയിൽ നിന്ന് യു.ഡി.ഡി.എഫ് സ്ഥാനാർഥി തന്നെ നിയമസഭയിലെത്തി.
അട്ടിമറി ലക്ഷ്യമാക്കി എത്തിയ ഇടതു സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിനെ മികച്ച ഭൂരിപക്ഷത്തിലാണ് മജീദ് പരാജയപെടുത്തിയത്. മജീദിെൻറ സ്ഥാനാർഥി നിർണയം വന്നതോടെ നിലവിൽ സി പി ഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റിയാണ് ഇടതുപക്ഷം നിയാസ് പുളിക്കലകത്തിനെ അട്ടിമറി വിജയം നേടാൻ വീണ്ടും കളത്തിലിറക്കിയത്. പക്ഷെ ഇടതിെൻറ മനക്കോട്ട തകർത്ത് വലിയ ഭൂരിപക്ഷത്തിലാണ് കെ.പി.എ മജീദിെൻറ വിജയം. പരപ്പനങ്ങാടി നഗരസഭ, തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര, പെരുമണ്ണ, തെന്നല, എടരിക്കോട് പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് തിരൂരങ്ങാടി നിയമസഭ മണ്ഡലം.
2016ൽ പരപ്പനങ്ങാടിയിൽ ഇടതു പക്ഷത്തിന് 2919െൻറ ലീഡ് ഉണ്ടായിരുന്നു. ഇത്തവണ മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫിന് ലീഡ് നേടാനായി. 2016 ൽ 6040 ആയിരുന്നു യു.ഡി.എഫ് ലീഡ് നില. അന്ന് ലീഡ് നിലകുറച്ച നിയാസ് എത്തിയിട്ടും ഒരു വിള്ളലും വീഴ്ത്താൻ സാധിച്ചില്ല. 2016ലെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിലാണ് ഇത്തവണ കെ.പി.എ മജീദിെൻറ ജയം. മുമ്പെങ്ങുമില്ലാത്ത പ്രചാരണവുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥലങ്ങളിലും ഭരണം പിടിച്ച അതേ തന്ത്രവുമായാണ് നിയമസഭയെ യു.ഡി. എഫ് നേരിട്ടത്. പഞ്ചായത്തുകളിലെ ബൂത്ത് തലത്തിലേക്ക് ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചാണ് ഈ വിജയം നേടിയത്. കുടുംബ യോഗങ്ങൾ, ബ്രേക്ക്ഫാസ്റ്റ് വിത്ത് കെ.പി.എ, റോഡ്ഷോ, കൺവെൻഷനുകൾ, പൊതുസമ്മേളനങ്ങൾ, വനിത യോഗങ്ങൾ, യുവമീറ്റുകൾ, വിദ്യാർത്ഥി റാലികൾ എന്നിവയെല്ലാം ചിട്ടയായി നടത്തി.
കൂടാതെ മണ്ഡലത്തിലെ വികസനങ്ങളെ മാത്രം പ്രചരണമാക്കിയതും ഗുണം ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി അടക്കം 8 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. പി.ഡി പി, എസ്.ഡി.പി.ഐ മുതലായ ചെറുപാർട്ടികൾക്ക് ഇത്തവണ സ്ഥാനാർഥി ഉണ്ടായില്ല. 2001ൽ മങ്കടയിലും 2004ൽ മഞ്ചേരി ലോക്സഭയിലും തോറ്റെങ്കിലും തിരൂരങ്ങാടിയിൽ മിന്നും ജയം കാഴ്ച വെക്കാനായി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോൺഗ്രസും മുസ്ലിം ലീഗും ഒരുമെയ്യോടെ പ്രവർത്തിച്ചതിെൻറ വിജയം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.